ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്ബര തുടങ്ങിയ ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒാരോ മത്സരത്തിലും പുത്തന്‍ നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. ഇന്നലെ നടന്ന നാലം ഏകദിനത്തില്‍ കോഹ്ലി 75 റണ്‍സെടുത്തിരുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമായി കോഹ്ലി ഇതോടെ മാറി.
മുന്‍ ഇന്ത്യന്‍ നായകന് മുഹമ്മദ് അസ്ഹറുദ്ദീനെയാണ് കോഹ്ലി ഇക്കാര്യത്തില്‍ പിന്തള്ളിയത്. 9,378 റണ്‍സാണ് അസ്ഹറുദ്ദീന്െറ പേരിലുണ്ടായിരുന്നത്. ഇത് 9,423 ഒാടെ കോഹ്ലി മറികടന്നു. 9,420 റണ്‍സുണ്ടായിരുന്ന വിന്‍ഡീസ് താരം ക്രിസ് ഗെയിലിനെയും കോഹ്ലി പിന്നിലാക്കി. ലോകതലത്തില്‍ 16ാം സ്ഥാനത്താണ് കോഹ്ലിയുള്ളത്.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ 18,426 റണ്‍സുമായി ഒന്നാമതുണ്ട്. സൗരവ് ഗാംഗുലി (11,363), രാഹുല്‍ ദ്രാവിഡ് (10,889), എം. എസ് ധോണി (9,954) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
Comments