ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് അലന് ബോര്‍ഡര്‍ മെഡല്‍. കഴിഞ്ഞ 12 മാസം ബാറ്റിംഗില്‍ സ്മിത്ത് പുലര്‍ത്തിയ മികവാണ് ബോര്‍ഡര്‍ മെഡലിലെത്തിച്ചത്. രണ്ടാം തവണയാണ് സ്മിത്ത് ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയയുടെ ടെസ്റ്റ് പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി സ്മിത്തിനെ തെരഞ്ഞെടുത്തിരുന്നു.
ക്രിക്കറ്റ് ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാനുശേഷം ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നാണ് സ്മിത്തിനെ വിശേഷിപ്പിക്കുന്നത്. മെഡലിനുള്ള താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പില്‍ ഓസീസ് നായകന് 246 വോട്ട് നേടി. രണ്ടു തവണ ബോര്‍ഡര്‍ മെഡല്‍ നേടിയ ഡേവിഡ് വാര്‍ണര്‍ (162 വോട്ട്) രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ നഥാന്‍ ലിയോണ്‍ (156 വോട്ട്) മൂന്നാംസ്ഥാനം നേടി. 2015ലാണ് സ്മിത്ത് ആദ്യമായി ബോര്‍ഡര്‍ മെഡല്‍ നേടുന്നത്.
Comments