ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിനിടെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ശിഖര്‍ ധവാനോട് അപമര്യാദയായി പെരുമാറിയതിന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കഗിസോ റബാദയ്ക്ക് ഐസിസി മാച്ച് ഫീയുടെ 15 ശതനമാനം പിഴ ഏര്‍പ്പെടുത്തിയിരുന്നു. പോര്‍ട്ട് എലിസബത്ത് ഏകദിനത്തില്‍ പരമ്ബരയിലുടനീളം പുറത്തെടുത്ത ഫോമിന്റെ തുടര്‍ച്ച ആവര്‍ത്തിക്കുകയായിരുന്നു ധവാന്‍. ഇതാണ് റബാദയെ ചൊടിപ്പിച്ചതും വിക്കറ്റ് വീണതോടെ ധവാന് സെന്റ് ഓഫ് നല്‍കാന്‍ പ്രേരിപ്പിച്ചതും.
റബാദയുടെ പെരുമാറ്റം കളിയുടെ സ്പിരിറ്റിന് എതിരാണെന്ന് വിലയിരുത്തിയ ഐസിസി താരത്തിനെതിരെ പിഴ ചുമത്തുകയായിരുന്നു. എന്നാല്‍ റബാദയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ് ഡോ.എംഫോ റബാദ. ധവാനെ സെന്റ് ഓഫ് നല്‍കി അയച്ച റബാദയുടെ പെരുമാറ്റം അനാവശ്യമായിരുന്നുവെന്നു പറഞ്ഞ അദ്ദേഹം താരത്തിനെതിരായ നടപടി ശരിവെക്കുകയും ചെയ്തു.
'ധവാനുള്ള സെന്റ് ഓഫ് അനാവശ്യമായിരുന്നു. കളിക്കാരന്‍ കളിയുടെ നിയമം മാത്രമല്ല സ്പിരിറ്റും മാനിക്കണം.
മറ്റെന്തിനേക്കാളും പ്രാധാന്യം അതിനാണ്. മാനേജുമെന്റിന്റെ തീരുമാനത്തെ അംഗീകരിക്കണം. അവര്‍ കളിയുടെ സ്പിരിറ്റിനെ മാനിച്ചാണ് തീരുമാനം എടുക്കുന്നത്. കളിക്കാര്‍ പലതും പറയും.
ഞാന്‍ നൂറ് ശതമാനം അതിന് എതിരാണ്. പന്ത് സംസാരിക്കട്ടെ.' അദ്ദേഹം പറയുന്നു.
യുവാക്കള്‍ വികാരത്തിന് അടിമപ്പെടുമെന്നും കളിക്കളത്തില്‍ അത് പ്രകടപ്പിക്കുമെന്നും പറഞ്ഞ റബാദയുടെ പിതാവ് എല്ലാത്തിന്റേയും അവസാനം ജയിക്കുന്നത് സ്പോര്‍ട്സ് സ്പിരിറ്റായിരിക്കണമെന്നും പറയുന്നു. 'എന്റെ മകന്റെ പെരുമാറ്റം അനാവശ്യവും അനവസരത്തിലുള്ളതുമായിരുന്നു. അവനെതിരെ ബാറ്റ്സ്മാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ പോലും.
തന്റെ പെരുമാറ്റത്തിന്റെ നൂറ് ശതമാനം ഉത്തരവാദിയും ഒരുവന്‍ തന്നെയായിരിക്കും.'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments