മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് വേദനിപ്പിച്ചുവെന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റെയ്ന ഇക്കാര്യം വ്യക്തമാക്കിയത്.
'മികച്ച പ്രകടനം പുറത്തെടുത്തിട്ടും തഴയപ്പെട്ടത് എന്നെ വേദനിപ്പിച്ചു. എന്നാല്‍ യോ യോ ടെസ്റ്റില്‍ ഞാന്‍ വിജയിച്ചു. അതെനിക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നുണ്ട്. പരിശീലനം നടത്തുമ്ബോഴെല്ലാം ഇന്ത്യക്ക് വേണ്ടി കളിക്കുകയെന്നത് മാത്രമാണ് മനസ്സിലുണ്ടായിരുന്നത്. ആ ആഗ്രഹം തീവ്രമായിക്കൊണ്ടിരിക്കുകയാണ്' റെയ്ന വ്യക്തമാക്കി.
ഞാന്‍ പരിശീലനം ഒരിക്കലും ഉപേക്ഷിക്കില്ല. അടുത്ത വര്‍ഷം ലോകകപ്പ് കളിക്കണം. ഇംഗ്ലണ്ടില്‍ മികച്ച രീതിയില്‍ തന്നെയാണ് കളിച്ചത്. ദക്ഷിണാഫ്രിക്കയിലും അത് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്-റെയ്ന പറഞ്ഞു.
എനിക്ക് 31 വയസ്സായെങ്കിലും ഒരു തുടക്കകാരന്റെ മനസ്സുമായാണ് ഞാന്‍ കളിക്കുന്നത്. അത് പറഞ്ഞറിയാക്കാനാകാത്ത ഒരു വികാരമാണ്. വയസ്സെല്ലാം വെറും നമ്ബറാണ്. ആഭ്യന്തര ക്രിക്കറ്റ് കളിച്ചത് കരിയറിന് ഗുണം ചെയ്തു. മോശം സമയത്ത് കുടുംബം തന്ന പിന്തുണ വലുതാണെന്നും റെയ്ന കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടിട്വന്റി പരമ്ബരയ്ക്കുള്ള ടീമില്‍ റെയ്നയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 223 ഏകദിനങ്ങളിലും 65 ടിട്വന്റിയിലും റെയ്ന ഇന്ത്യക്കായി ജഴ്സിയണിഞ്ഞിട്ടുണ്ട്.
Comments