അന്താരാഷ്ട്ര ക്രിക്കറ്റില്‍ റെക്കോഡുമായി മുന്നേറുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഐ.സി.സി റാങ്കിങ്ങിലും നേട്ടം. പുതിയ ഏകദിന റാങ്കിങ്ങില്‍ 9000ത്തിലേറെ പോയിന്റുമായി കോലി ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ടെസ്റ്റിലും 900-ത്തിലേറെ പോയിന്റുമായി റണ്‍ മെഷീനായ വിരാട് കോഹ്ലി തന്നെയാണ് ഒന്നാമത്. ഇതോടെ എബി ഡിവില്ലിയേഴ്സിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. ആറ് മല്‍സരങ്ങളുടെ ഏകദിന പരമ്ബരയില്‍ മൂന്ന് സെഞ്ചുറിയടക്കം 558 റണ്‍സ് നേടിയതാണ് ഇന്ത്യന്‍ ക്യാപ്റ്റനെ ഒന്നാമതെത്തിച്ചത്.
പരമ്ബര തുടങ്ങുന്നതിന് മുമ്ബ് കോലിയുടെ റേറ്റിങ് പോയിന്റ് 876 ആയിരുന്നു. പരമ്ബരക്ക് ശേഷം കോലി 909 പോയിന്റിലെത്തി. ഇതോടെ ഏകദിനത്തില്‍ 900 റേറ്റിങ് പോയിന്റ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. സച്ചിന്‍ തെണ്ടുല്‍ക്കറുടെ (887 പോയിന്റ്) റെക്കോഡാണ് കോലി മറികടന്നത്.
ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ബ്രയാന്‍ ലാറയേയും കോലി പിന്നിലാക്കി. 935 പോയിന്റുമായി ഒന്നാമതുള്ള വിവ് റിച്ചാര്‍ഡിനെ മറികടക്കാന്‍ കോലിക്ക് 26 പോയിന്റ് കൂടി മതി.
ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് നേട്ടമുണ്ടാക്കിയത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനൊപ്പം ഒന്നാമതാണ് ഇന്ത്യന്‍ പേസര്‍. എട്ട് വിക്കറ്റ് നേട്ടമാണ് ഒന്നാം റാങ്കിലെത്താന്‍ ബുംറയെ സഹായിച്ചത്. ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ യുസ്വേന്ദ്ര ചാഹലാണ് മികച്ച നേട്ടമുണ്ടാക്കിയത്. 16 സ്ഥാനങ്ങളുയര്‍ന്ന് ചാഹല്‍ 21-ാം സ്ഥാനത്തെത്തി. അതേസമയം ചൈനാമാന്‍ കുല്‍ദീപ് യാദവ് 15 സ്ഥാനങ്ങളുയര്‍ന്ന് 47-ാം സ്ഥാനത്താണ് ഇപ്പോഴുളളത്.
Comments