വിജയ് ഹസാരെ ട്രോഫിയുടെ ഈ സീസണില്‍ കര്‍ണാടക കപ്പില്‍ മുത്തമിട്ടതിന് പിന്നില്‍ നെടുന്തൂണായി നിന്നത് മായങ്ക് അഗര്‍വാളിന്റെ കരുത്തുറ്റ ബാറ്റിങാണ്. ഫൈനലിലും അര്‍ധ സെഞ്ച്വറിയോടെ കളം നിറഞ്ഞാടിയ മായങ്ക് പുത്തന്‍ റെക്കോഡും അക്കൗണ്ടിലാക്കി. ലിസ്റ്റ് എ ക്രിക്കറ്റ് പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് മായങ്ക് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. 15 വര്‍ഷം മുമ്ബ് ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റെക്കോഡാണ് മായങ്ക് തിരുത്തിക്കുറിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ എട്ട് മല്‍സരങ്ങളില്‍ നിന്ന് 723 റണ്‍സാണ് മായങ്ക് അക്കൗണ്ടിലാക്കിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 109, 84, 28, 102, 89, 140, 81, 90 എന്നിങ്ങനെയായിരുന്നു മായങ്കിന്റെ സ്കോര്‍. 11 മല്‍സരങ്ങളില്‍ നിന്ന് 673 റണ്‍സായിരുന്നു സചിന്റെ സമ്ബാദ്യം. ഒരു സെഞ്ച്വറിയും, ആറ് അര്‍ധ സെഞ്ച്വറിയും അടക്കമായിരുന്നു സചിന്റെ അന്നത്തെ പ്രകടനം.
Comments