ഭാര്യ ഹസിന് ജഹാന് ഉയര്‍ത്തിയ ഒത്തുകളി ആരോപണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തന്നെ തൂക്കിക്കൊല്ലാമെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പരസ്യമായി പൊട്ടിക്കരഞ്ഞ് ആരോപണം തെളിഞ്ഞാല്‍ തൂക്കിക്കൊല്ലാന്‍ ഷമി പറഞ്ഞത്.
ഇംണ്ടിലെ വ്യവസായിയായ മുഷമ്മദ് ഭായിയുടെ നിര്‍ദേശപ്രകാരം പാക്കിസ്ഥാന്‍കാരി അലിഷ്ബായില് നിന്ന് ഷമി പണം സ്വീകരിച്ചുവെന്നാണ് ഹസിന് ജഹാന്റെ ആരോപണം. ഇതേതുടര്‍ന്ന് ആരോപണം അന്വേഷിക്കാന്‍ ക്രിക്കറ്റ് ഭരണസമിതി ചെയര്മാന് വിനോദ് റായ് അഴിമതി വിരുദ്ധ സമിതി ചെയര്മാന് നീരജ് കുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏത് അന്വേഷണത്തിനും തയാറാണെന്നും, രാജ്യത്തെ ഒരിക്കലും ചതിച്ചിട്ടില്ലെന്നും പറഞ്ഞുകൊണ്ടാണ് ആരോപണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തൂക്കിലേറാന്‍ തയാറാണെന്ന് ഷമി വൈകാരികമായി പ്രതികരിച്ചത്. ഭാര്യയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി കൊല്‍ക്കത്ത പോലീസ് കേസെടുത്തിട്ടുണ്ട്. ആരോപണം ഉയര്‍ന്നതിനു പിന്നാലെ ബിസിസിഐയുടെ വേതന കരാറില്‍ നിന്നും ഷമിയെ പുറത്താക്കിയിരുന്നു. എന്നാല്‍ ഷമി തെറ്റുകാരനല്ലെന്ന് തെളിഞ്ഞാല്‍ വേതന കരാറില്‍ ഉള്‍പ്പെടുത്തുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
Comments