മോശം പെരുമാറ്റത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡയെ ഐസിസി രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കിയിരുന്നു. ഐസിസിയുടെ തീരുമാനത്തിനെതിരെ ആരാധകരും താരങ്ങളില്‍ ചിലരും തന്നെ രംഗത്തെത്തി.
ദക്ഷിണാഫ്രിക്കന്‍ താരം പോള്‍ ഹാരിസും മുന്‍ ഇംഗ്ലീഷ് താരം മൈക്കിള്‍ വോഗനുമാണ് ഐസിസിയുടെ തീരുമാനത്തെ വിമര്‍ശിച്ചത്. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു വോഗന്റെ വിമര്‍ശനം. എന്നാല്‍ ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലിയെ പേര് പരാമര്‍ശിച്ചായിരുന്നു ഹാരിസിന്റെ വിമര്‍ശനം.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിരാട് കൊഹ്ലി കളിക്കളത്തില്‍ പെരുമാറിയ രീതി ചൂണ്ടിക്കാണിച്ചായിരുന്നു ഹാരിസിന്റെ ട്വീറ്റ്. കൊഹ്ലി കളിക്കളത്തില്‍ കോമാളിയെ പോലെയാണ് പെരുമാറിയതെന്നും പക്ഷെ ഐസിസി താരത്തിനെതിരെ ഒരു നടപടിയുമെടുത്തില്ലെന്ന് ഹാരിസ് വിമര്‍ശിച്ചു.
ഐസിസിയ്ക്ക് റബാഡയോടോ പോര്‍ട്ടീസ് ടീമിനോടോ വിദ്വേഷമുണ്ടെന്ന് തോന്നുന്നതായും ഹാരിസ് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയിരിക്കുയാണ്. വിരാടും റബാഡയും കളിക്കളത്തില്‍ പെരുമാറിയ രീതികള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
Comments