You are Here : Home / SPORTS

നിന്നെ പിന്നെ കണ്ടോളാമെന്നു ഷമി

Text Size  

Story Dated: Wednesday, March 28, 2018 03:16 hrs UTC

റോഡപകടത്തില്‍ പരുക്കേറ്റ മുഹമ്മദ് ഷമിയെ കാണാന്‍ ചെന്ന ഭാര്യ ഹസിന്‍ ജഹാന്‍ നിരാശയോടെ മടങ്ങി. ഡല്‍ഹിയില്‍ എത്തിയ ഹസിന്‍ ജഹാനെ കാണാന്‍ ഷമി തയ്യാറായില്ല. എന്നാല്‍ മകളെ ഷമി കാണുകയും ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച ഡെറാഡൂണില്‍നിന്നും ഡല്‍ഹിയിലേക്കുളള യാത്രയ്ക്കിടെയാണ് ഷമി അപകടത്തില്‍പ്പെട്ടത്. ഷമി സഞ്ചരിച്ചിരുന്ന കാര്‍ ഡെറാഡൂണില്‍വച്ച്‌ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഷമിക്ക് പരുക്കേറ്റിരുന്നു. പ്രാഥമിക ചികില്‍സയ്ക്കുശേഷം ഷമി ഡെറാഡൂണില്‍നിന്നും ഡല്‍ഹിയില്‍ എത്തിയിരുന്നു. ഷമിക്ക് അപകടത്തില്‍ പരുക്കേറ്റെന്ന വാര്‍ത്ത അറിഞ്ഞതോടെയാണ് ഭര്‍ത്താവിനെ കാണാനായി ഹസിന്‍ മകള്‍ക്കൊപ്പം ഇന്നലെ ഡല്‍ഹിയില്‍ എത്തിയത്.

"ഡല്‍ഹിയിലെത്തിയ എന്നെ കാണാന്‍ ഷമി കൂട്ടാക്കിയില്ല. മുഹമ്മദ് ഷമിക്ക് പരുക്കേറ്റെന്ന വാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ കാണാനെത്തിയത്. പക്ഷേ അദ്ദേഹം എന്നെ കാണാന്‍ വിസമ്മതിച്ചു. കോടതിയില്‍ വച്ച്‌ നിന്നെ കണ്ടോളാമെന്ന് ഭീഷണിപ്പെടുത്തി. മകളെ കാണുകയും അവള്‍ക്കൊപ്പം കളിക്കുകയും ചെയ്തു. പക്ഷേ എന്നെ കാണാന്‍ സമ്മതിച്ചില്ല. ബോഡിഗാര്‍ഡിനെപ്പോലെയാണ് ഷമിയുടെ അമ്മ പെരുമാറിയത്" ഹസിന്‍ ജഹാന്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.