ഐപിഎല്‍ മാമാങ്കത്തിന് ഇനി മണിക്കൂറുകളാണ് അവശേഷിക്കുന്നത്. ഐപിഎല്‍ പതിനെന്നാം സീസണ് നാളെ തിരിതെളിയുമ്ബോള് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ലീഗിലേക്ക് മടങ്ങിയെത്തിയ ചെന്നെ സൂപ്പര്‍ കിങ്്സിനെ നേരിടും.
രാത്രി എട്ടിന് മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം. ഇതിന് മുന്‍പ് ഋതിക് റോഷന് ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന ഒന്നര മണിക്കൂര്‍ നീളുന്ന ഉദ്ഘാടന ചടങ്ങുണ്ടാവും. പൊള്ളാര്‍ഡ്, പാണ്ഡ്യ സഹോദരന്മാര്, ബുംറ, മുസ്തഫിസുര്‍ റഹ്മാന്, കമ്മിന്‍സ് തുടങ്ങിയവരാണ് മുംബൈയുടെ കരുത്ത്. ഡുപ്ലെസി, മുരളി വിജയ്, റെയ്ന, ജഡേജ, ബ്രാവോ, ഷെയ്ന് വാട്സണ്, കേദാര്‍ ജാദവ് തുടങ്ങിയ വമ്ബന്‍ താരങ്ങള്‍ ധോണിക്കൊപ്പമുണ്ട്.
ഇരുടീമും ഇതിന് മുന്‍പ് 23 തവണ ഏറ്റുമുട്ടി. പതിമൂന്നില്‍ മുംബൈയും പത്തില്‍ ചെന്നൈയും ജയിച്ചു. ചെന്നൈയ്ക്കൊപ്പം രാജസ്ഥാന് റോയല്‍സും ഇത്തവണ ഐപിഎല്ലില്‍ തിരിച്ചെത്തുന്നുണ്ട്. മെയ് 27 ലെ ഫൈനല്‍ ഉള്‍പ്പടെ 51 ദിവസങ്ങളിലായി ആകെ 60 മത്സങ്ങള്‍.
Comments