ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 66 മെഡലുകളുമായി മൂന്നാം സ്ഥാനത്ത്. ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ മെഡല്‍ നേട്ടമാണിത്. അവസാന ദിനം ഒരു സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഡല്‍ഹിക്കും മാഞ്ചസ്റ്ററിനും ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ഇന്ത്യയുടേത്.
ഷൂട്ടിംഗ് റേഞ്ചില്‍ നിന്നായിരുന്നു ഏറ്റവുമധികം സ്വര്‍ണം. 16 മെഡലുകള്‍. ഗുസ്തി ഗോദയില്‍ നിന്ന് പന്ത്രണ്ടും. ബോക്സിങ്ങിലും ഭാരോദ്വഹനത്തിലും 9 സ്വര്‍ണവും സ്വന്തമാക്കി. മൂന്നാം കോമണ്‍വെല്‍ത്തിലും സ്വര്‍ണം നേടിയ സുശീല്‍കുമാര്‍, മുപ്പത്തിയഞ്ചാം വയസില്‍ സ്വര്‍ണ സ്റ്റാന്‍ഡില്‍ കയറിയ മേരി കോം, അത്ലറ്റിക്സിലെ ഏക സ്വര്‍ണത്തിനുടമ നീരജ് ചോപ്ര തുടങ്ങി എടുത്ത് പറയാന്‍ നിരവധി പ്രകടനങ്ങള്‍ ഇത്തവണയുണ്ടായി. 400 മീറ്ററില്‍ നാലാമതെത്തിയ അനസ്, 1500 മീറ്ററില്‍ അഞ്ചാമതെത്തിയ ജിന്സണ് ജോണ്സണ് എന്നിവര്‍ മലയാളികളുടെ അഭിമാനമായി. എണ്‍പത് സ്വര്‍ണമടക്കം 198 മെഡല്‍ നേടിയ ഓസ്ട്രേലിയയാണ് ഗെയിംസില്മുന്നില്. 136 മെഡലുമായി ഇംഗ്ലണ്ടാണ് രണ്ടാമത്.
Comments