ദേശീയ രാഷ്ട്രീയത്തില്‍ ഇത് യുവാക്കളുടെ പ്രതിഷേധകാലമാണെന്നു തോന്നുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വസതിക്കു മുന്നിലായിരുന്നത് ഇത്തവണ രാജ്നാഥ് സിംഗിന്റെ വസതിക്കു മുന്നിലാണെന്നതാണ് വ്യത്യാസം. കഴിഞ്ഞ ദിവസമാണ് ബിജെപിക്കാരനായ യുവാവ് രാഹുല്‍ ഗാന്ധിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്രസിംഗിന്റെ പേരില്‍ വന്ന അഴിമതിക്കേസില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധപ്രകടനം. എന്നാല്‍ ഇത്തവണ എന്‍എസ് യു ഐ ക്കാരായ വിദ്യാര്‍ത്ഥികളാണ് ബി.ജെ..പി പ്രസിഡണ്ടിന്റെ വസതിക്കു മുന്നില്പ്രതിഷേധപ്രകടനം നടത്തിയത്. ബിജെപിക്കു മേല്‍ ചുമത്തപ്പെട്ട അഴിമതിക്കേസുകളില്‍ പ്രതിഷേധിച്ചായിരുന്നു എന്‍ എസ് യു ഐ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രതികരണം. ഇപ്പോള്‍ സംഭവം ഏതാണ്ട് പകരത്തിനു പകരം ആയിരിക്കുകയാണ്.
രണ്ടു കൂട്ടരുടെയും പേരില്‍ ഡല്‍ഹി പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്. ബിജെവൈഎം ദേശീയ പ്രസിഡണ്ട് അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ പ്രതിഷേധം. ബിജെപിയില്‍ അഴിമതി വളര്‍ന്നിട്ടുണ്ടെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാല്‍ ബിജെപി ഇതിനെ ശക്തിയുക്തം എതിര്‍ക്കുകയാണ്. വസതിക്കു മുന്നില്‍ പോലീസിനെ വിന്യസിച്ചിരുന്നുവെങ്കിലും പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു കൊണ്ട് അകത്തു കടക്കുകയായിരുന്നു. രാജ്നാഥ് സിംഗിന്റെ രാജിയാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Comments