അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുതിയ ചുമതലയിലേക്ക്. സ്‌പോര്‍ട്‌സിലെ പുതിയ താരോദയങ്ങളെ പരിശീലിപ്പിച്ചെടുക്കുകയാണ് സച്ചിന്റെ പുതിയ ദൗത്യം. അഡിഡാസ് കമ്പനിയുമായി കരാര്‍ ഒപ്പിട്ട 11 ചെറുപ്പക്കാരായ സ്‌പോര്‍ട്‌സ് താരങ്ങളെ പരിശീലിപ്പിക്കാനുള്ള ദൗത്യമാണ് സച്ചിന്. ഉന്‍മുക്ത് ചന്ദ്, പര്‍വേസ് റസൂല്‍, വിജയ് സോള്‍, മനന്‍ വോറ, മന്‍പ്രീത് ജുനേജ, റഷ് കലേറിയ, ചിരാഗ് ഖുറാന, അക്ഷ്‌ദീപ് നാഥ്, വികാസ് മിശ്ര, സര്‍ഫ്രാസ് ഖാന്‍, അപരാജിത് ബാബ, എന്നിവരാണ് ഈ 11 യുവാക്കള്‍. സച്ചിന്റെ പരിശീലനം അഡിഡാസിനും ഒരു നല്ല തുടക്കമാണ്. ഇത്തരത്തില്‍ സ്‌പോര്‍ട്‌സ് താരങ്ങളെ പരിശീലിപ്പിക്കുന്ന ദൗത്യം അവര്‍ ഏറ്റെടുത്തപ്പോള്‍ അതിന്റെ പരിശീലകനായി സച്ചിന്‍ ടെണ്ടുല്‍ക്കറെ തന്നെ ലഭിച്ചത് അവര്‍ക്കും ഒരു മികച്ച തുടക്കമാണ് നല്‍കുന്നത്.
ഇത്തരത്തില്‍ കുട്ടികളെ പരിശീലിപ്പിക്കുന്നത് തനിക്കും സ്‌പോര്‍ട്‌സിലേക്കുള്ള മടങ്ങിവരവാണെന്ന് ടെണ്ടുല്‍ക്കര്‍ പറയുന്നു. ഈ കുട്ടികള്‍ സച്ചിന്റെ പരിശീലനത്തില്‍ മികച്ച ക്രിക്കറ്റ് താരങ്ങളായി മാറുമെന്നാണ് തന്റെ വിശ്വാസമെന്ന് അഡിഡാസിന്റെ ബ്രാന്‍ഡ് ഡയറക്‌ടര്‍ ആയ തുഷാര്‍ ഗോകുല്‍ദാസ് പറയുന്നു. ഇവരെ ഓരോരുത്തരെയും രാജ്യത്തിനു വേണ്ടി ഭാവിയില്‍ കളിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ 11 കളിക്കാരില്‍ 21 കാരനായ ഉന്‍മുക്ത് 2012 ല്‍ 19 വയസില്‍ താഴെയുള്ളവരുടെ ക്രിക്കറ്റ്‌് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ടീമിന്റെ ക്യാപ്‌റ്റനായിരുന്നു. ഇന്ത്യന്‍ സീനിയര്‍ 'ടീമിനെ പ്രതിനിധീകരിക്കുന്ന ജമ്മു കാശ്‌മീരില്‍ നിന്നുള്ള താരമാണ് റസൂല്‍.
Comments