സി പി എം മുഖപ്പത്രമായ ദേശാഭിമാനിയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ പരസ്യം.മഹാത്മാ ഗാന്ധി സ്വച്ജതാ മിഷന്റെ ഉദ്ഘാടനത്തിന്റെ പേരിലാണ് നരേന്ദ്ര മോദിയുടെ മുഴുപ്പേജ് പരസ്യം .ഗുജറാത്തിനെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് 2019 ഓടുകൂടി മോചിപ്പിക്കുന്ന പരിപാടിയാണ് മഹാത്മാ ഗാന്ധി സ്വച്ജതാ മിഷന് . വി എം രാധാകൃഷ്ണന്റെ പാര്‍ട്ടി പ്ലീനത്തിന് ആശംസയറിയിച്ച പരസ്യം നല്‍കിയത് വിവാദമായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പരസ്യമായാലും ദേശാഭിമാനി സ്വീകരിക്കുമെന്ന് അസോസിയേറ്റ് എഡിറ്റര്‍ പി.എം മനോജ് പറഞ്ഞു. നിലപാട് ജനങ്ങളിലെത്തിക്കാന്‍ ലേഖനങ്ങളിലൂടെയും മുഖപ്രസംഗങ്ങളിലൂടെയും ദേശാഭിമാനിക്കു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Comments