അന്താരാഷ്ട്ര സ്ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ചെന്നൈയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ആക്സിസ് ബാങ്കിന് ഉത്തരവ് നല്കി.
ചെന്നൈ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് ഉത്തരവിട്ടിരിക്കുന്നത്. 2012-ല്‍ നെതര്‍ലന്‍ഡിലെ റോട്ടര്ഡാാമില് സ്ക്വാഷ് ടൂര്‍ണമെന്റെില്‍ പങ്കെടുക്കാന്‍ എത്തിയ ദീപിക കാര്‍ഡ് ഉപയോഗിച്ച് ഹോട്ടല്‍ ബില്‍ അടയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്ന് കാണിച്ചത്. എന്നാല്‍ ആവശ്യമായ പണം അക്കൗണ്ടില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ വിദേശത്ത് വച്ച് താന്‍ അപമാനിതയായെന്നും ഇത് തന്നെ മാനസികമായി തളര്‍ത്തിയെന്നും ദീപിക കോടതിയെ അറിയിച്ചു.
സാങ്കേതിക പിഴവാണ് ദീപികയുടെ കാര്യത്തിലുണ്ടായതെന്നും ചെറിയൊരു അസ്വാസ്ഥ്യം പോലും നേരിടാന്‍ കഴിയാത്തത് ലോക ചാമ്പ്യന്മാരുടെ മനശക്തി ദീപികയ്ക്കില്ലെന്നതിന് ഉദാഹരണമാണെന്നും കേസിന്റെ വാദത്തിനിടയില്‍ ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നു. പിന്നീട് ബാങ്ക് പിഴവു പറ്റിയതില്‍ ഖേദം പ്രടിപ്പിച്ചെങ്കിലും ദീപിക കേസുമായി മുന്നോട്ടു പോവുകയായിരുന്നു.
ടൂര്‍ണമെന്റില്‍ നിന്ന് ദീപിക ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. കോടതി വിധി ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിജയമാണെന്നും ഉപഭോക്തൃ ഫോറത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണെന്നും ദീപിക പറഞ്ഞു
Comments