കോട്ടയം. കേരളത്തില്‍ മണ്ടന്മാരുടെ എണ്ണം കൂടുതലാണെന്ന് തിരുവനന്തപുരം കല്കടര്‍ ബിജു പ്രഭാകര്‍ .എല്ലാക്കാലത്തും മിടുക്കന്മാര് കേരളത്തിലെ മണ്ടന്മാരെ പറ്റിക്കാന്‍ ഓരോ തട്ടിപ്പുമായി എത്തും. സാധാരണ ഒരിക്കല്‍ പറ്റിക്കപ്പെട്ടാല്‍ ആരും എടുത്തു ചാടുന്നതിനു മുന്‍പ് ഒരു വട്ടം ആലോചിക്കും. എന്നാല്‍ വര്‍ഷം തോറും മണ്ടന്മാരുടെ എണ്ണം കൂടുന്നത് കാണണമെങ്കില്‍ ഈ വരുന്ന അക്ഷയ ത്രിതീയക്ക് അടുത്തുള്ള സ്വര്‍ണക്കടയില്‍ പോയി നോക്കിയാല്‍ മതി.
ബിജു പ്രഭാകറിന്റെ വിവാദ പോസ്റ്റ്
'കേരളത്തില്‍ മണ്ടന്മാരുടെ എണ്ണം മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കൂടുതലാണെന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരക്കാരെ പറ്റിക്കാന്‍ ഞാന്‍ ലോട്ടറി ഡയറക്ടറായിരുന്നപ്പോള്‍ അക്ഷയ ത്രിതീയക്ക് നിങ്ങള്‍ ലോട്ടറി വാങ്ങൂ, ഭാഗ്യവാന്മാര് ആകൂ എന്നൊരു പരസ്യം കൊടുക്കാന്‍ ആലോചിച്ചു. പിന്നീട് വേണ്ടെന്നു വച്ചു. സര്‍ക്കാര്‍ തന്നെ അന്ധവിശ്വാസം വളര്‍ത്തും എന്ന് ആക്ഷേപം വരാന്‍ സാധ്യത ഉണ്ട് എന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ പിന്മാറി. 2010 ജൂലൈ മാസം ഞാന്‍ ചാര്‍ജ് എടുക്കുമ്പോള്‍ ഒരു വിദ്വാന് നിങ്ങളുടെ മാവും പൂക്കും എന്ന് ടിവിയിലൂടെ പരസ്യം നല്കി സംസ്ഥാന ലോട്ടറി വകുപ്പിന്റെ പേരും ചേര്‍ത്ത് കോടികള്‍ പറ്റിക്കുകയായിരുന്നു. അന്വേഷണത്തില്‍ അവര്‍ നല്കിയ കണക്കനുസരിച്ച് ഒറ്റവര്‍ഷം കൊണ്ട് 50 കോടിയില്‍ അധികം രൂപ നിക്ഷേപമായി ലഭിച്ചുവെന്ന് മനസിലായി.
34 പേജുള്ള ഒരു ഉത്തരവിലൂടെ ഇത് മണി ചെയിന്‍ ആണെന്നു കാരണങ്ങള്‍ നിരത്തി ഉത്തരവിട്ടു. അത് പൂട്ടി. എല്ലാക്കാലത്തും മിടുക്കന്മാര് കേരളത്തിലെ മണ്ടന്മാരെ പറ്റിക്കാന്‍ ഓരോ തട്ടിപ്പുമായി എത്തും. സാധാരണ ഒരിക്കല്‍ പറ്റിക്കപ്പെട്ടാല്‍ ആരും എടുത്തു ചാടുന്നതിനു മുന്‍പ് ഒരു വട്ടം ആലോചിക്കും. എന്നാല്‍ വര്‍ഷം തോറും മണ്ടന്മാരുടെ എണ്ണം കൂടുന്നത് കാണണമെങ്കില്‍ ഈ വരുന്ന അക്ഷയ ത്രിതീയക്ക് അടുത്തുള്ള സ്വര്‍ണക്കടയില്‍ പോയി നോക്കിയാല്‍ മതി. എന്റെ അനുമാനത്തില്‍ കേരളത്തില്‍ മൂന്നു വിഭാഗം ആളുകള്‍ മാത്രമേ ഉള്ളൂ. 90 % പേരും രാവിലെ എഴുന്നേല്‍ക്കുന്നത് ഒരു പ്രാര്ഥനയോടു കൂടിയാണ്, ദൈവമേ എന്നെ ഇന്ന് ആരെങ്കിലും പറ്റിക്കണേ എന്ന്. മറ്റൊരു 5 % ആള്ക്കാര് രാവിലെ പ്രാര്‍ഥിക്കും ദൈവമേ ഒരു മണ്ടനെ കാണിച്ചു തരണേ. ബാക്കി പിന്നീടുള്ള 5 % ഇതു കണ്ട് ആസ്വദിക്കും.
Comments