തിരുവനന്തപുരം: ജനം ടിവി ഒക്‌ടോബറില്‍ സംപ്രേഷണമാരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ കേരളത്തിലെത്തി ചാനലിന് തുടക്കം കുറിക്കുംന്ന് ജനം ടെലിവിഷന്‍ സി.ഇ.ഒ. രാജേഷ് ജി.പിള്ള വ്യക്‌തമാക്കി.ഈ ചാനലിന് പിന്നില്‍ വന്‍ വ്യവസായികളില്ല. അഞ്ചു ലക്ഷം രൂപയാണ് ഒരാള്‍ക്ക് എടുക്കാവുന്ന പരമാവധി ഓഹരി. ബി.ജെ.പിയുമായി രാഷ്‌ട്രീയ ബന്ധമുണ്ടാവില്ല. എന്നാല്‍ ബി.ജെ.പി ഉയര്‍ത്തുന്ന രാഷ്‌ട്രീയത്തോട് മറ്റു ചാനലുകളെപ്പോലെ തൊട്ടുകൂടായ്‌മയുമില്ല- രാജേഷ് പിള്ള പറഞ്ഞു കോണ്‍ഗ്രസ് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കാതിരുന്നതുകൊണ്ടാണ് ചാനല്‍ വൈകിയത്. ആര്‍.എസ്.എസുമായി ബന്ധമുള്ളതിനാല്‍ ഫയല്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ പിടിച്ചുവയ്‌ക്കുകയായിരുന്നു. ഇപ്പോഴത്തെ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ലൈസന്‍സ് നല്‍കാന്‍ ഉത്തരവിട്ടതായി രാജേഷ് പറഞ്ഞു. ആര്‍.എസ്.എസിന് അസ്‌പൃശ്യത എന്തിനെന്നാണ് അന്ന് മന്ത്രി ചോദിച്ചത്. .
Comments