You are Here : Home / SPORTS

മഞ്ജു വാര്യര്‍ ഉടുത്ത സാരി സൂപ്പര്‍ ഹിറ്റ്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, August 01, 2014 09:35 hrs UTC

'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ഉടുത്ത സാരി സൂപ്പര്‍ ഹിറ്റ്. കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ് 60 ഓളം സാരികളാണ് ഈ സിനിമയ്ക്കായി ഡിസൈന്‍ ചെയ്തത്. 50 എണ്ണം സിനിമയ്ക്കായി മഞ്ജു വാര്യര്‍ ഉപയോഗിച്ചു.മഞ്ജുവാരിയര്‍ പച്ച സാരിയുടുത്തു ചായ കുടിക്കുന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതോടെ സിനിമയിലെ കോസ്റ്റ്യും എല്ലാവരും ശ്രദ്ധിച്ച് തുടങ്ങി കോട്ടണ്‍ സാരിയില്‍ വീതിയേറിയ ബോര്‍ഡര്‍. പച്ച, നീല തുടങ്ങി വിവിധ നിറങ്ങളിലായി സിനിമയില്‍ തിളങ്ങിയ സാരികളാണ് ഇപ്പോള്‍ സ്ത്രീകളുടെ ഹരം. സിനിമ റിലീസ് ആയതോടെ സമീറയുടെ ഫോണിലേക്ക് നിരവധി സ്ത്രീകളാണ് വിളിച്ചത്. എല്ലാവര്‍ക്കും അറിയേണ്ടത് ഈ സാരി എവിടെ കിട്ടുമെന്നാണ്. പ്രമുഖ ടെക്‌സ്റ്റൈല്‍സുകളിലൊക്കെ ഈ സാരി 500 മുതല്‍ 1500 രൂപ നിരക്കില്‍ ലഭ്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.