ഇന്ത്യയിലെ കാര്‍ഡ് സ്വീപ്പ് മെഷീനുകളില്‍ വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്. 'ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം' എന്ന കേന്ദ്ര ഐടി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധരാണ് വൈറസിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മുംബൈയിലെ ഏകദേശം 700 ഓളം മെഷീനുകളില്‍ വൈറസ് ബാധ സ്ഥിതീകരിച്ചിട്ടുണ്ട്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രധാനമായും വൈറസുകളുടെ ആക്രമണം.കാര്‍ഡിലെ വിവരങ്ങളെല്ലാം ചോര്‍ത്തുന്ന അത്യന്തം അപകടകാരിയായ 'ബ്രൂട്ട്പോസ്' (BrutPOS) എന്ന വൈറസാണ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നത്.
Comments