You are Here : Home / SPORTS

കുളം വൃത്തിയാക്കിയാല്‍ സര്‍ക്കാരിന്റെ വക ബിരിയാണി

Text Size  

Story Dated: Saturday, January 09, 2016 03:18 hrs UTC

കുളങ്ങളും ചിറകളും വൃത്തിയാക്കുന്നവര്‍ക്ക് ബിരിയാണി വാങ്ങിനല്‍കാമെന്നകോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത്. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കുക എന്ന ആഹ്വാനവുമായി കളക്ടര്‍ എത്തിയിരിക്കുന്നത്.വരള്‍ച്ച പ്രതിരോധ ഫണ്ടില്‍ നിന്നും അനുവദിച്ച തുകയില്‍ ശ്രമദാനമായി മലിനായി കിടക്കുന്ന കായല്‍, കുളം, ചിറ എന്നിവ വൃത്തിയാക്കിയാല്‍ സര്‍ക്കാരിന്റെ വക ബിരിയാണി നല്‍കാമെന്നാണ് വാഗ്ദാനം. പദ്ധതിക്കായ് ഫണ്ടില്‍ നിന്നും മൊത്തം ചെലവാക്കുന്ന തുക അമ്പതിനായിരത്തില്‍ കൂടരുത്. സന്നദ്ധ സേവനത്തിന് താത്പര്യമുള്ള യുവജന സംഘടനകളോ സന്നദ്ധ സംഘടനകളോ റസിഡന്‍സ് അസോസിയേഷനുകളോ ഉണ്ടെങ്കില്‍ അവര്‍ ജില്ലാ കളക്ടറുടെ ഓഫീസുമായി ബന്ധപ്പെടണമെന്നും പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.