മഥുര: ഉത്തര്‍ പ്രദേശിലെ മഥുര നഗരം ഇന്നലെ കത്തിയെരിഞ്ഞപ്പോള്‍ ഹേമ മാലിനി തന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ അപ്ലോഡ് ചെയ്യുന്ന തിരക്കിലായിരുന്നു. മഥുരയിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ എസ്.പിയും എസ്.ഐയും കോണ്‍സ്റ്റബിളുമടക്കം 21 പേരാണ് കൊല്ലപ്പെട്ടത്. സംഭവം വിവാദമായതോടെ ഹേമ മാലിനി ചിത്രങ്ങള്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തു. മഥുരയില്‍ നടന്ന സംഭവങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നു ട്വീറ്റ് ചെയ്തു. തനിക്കേറ്റവും പ്രിയപ്പെട്ട നഗരത്തില്‍ നിന്ന് ഇത്തരമൊരു വാര്‍ത്ത വന്നതില്‍ താന്‍ ദുഃഖിതയാണ്. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്നും ട്വിറ്ററില്‍ ഹേമ മാലിനി പറയുന്നു.
Comments