ടൊയോട്ട വയോസ് ഇന്ത്യയില്‍ എത്തുമെന്നാണ് റിപോര്‍ട്ടുകള്‍. നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാകും വയോസിന്റെ ഇന്ത്യന്‍ പതിപ്പിനെ ടൊയോട്ട നല്‍കുക എന്നാണ് റിപ്പോര്‍ട്ട്.ടൊയോട്ടയുടെ പുതുതലമുറ ഡിസൈന്‍ ഭാഷയില്‍ ഒരുങ്ങിയ ഹെഡ്‌ലാമ്ബും ഗ്രില്ലും വയോസിന് കരുത്ത് പകരുന്നു.ഹോണ്ട സിറ്റിയും ഹ്യുണ്ടായി വേര്‍ണയുമായിരിക്കും പ്രധാന എതിരാളികള്‍. ബ്ലാക് ഫിനിഷ് നേടിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ വയോസിന്റെ സ്‌പോര്‍ടി മുഖത്തിലേക്കുള്ള സൂചനയാണ്. ഹോണ്ട സിറ്റിയെ അപേക്ഷിച്ച് ടൊയോട്ട വയോസിന് വീല്‍ബേസ് കുറവാണ്. അകത്തളത്തിലും ആധുനിക മുഖം കൈവരിക്കാന്‍ ടൊയോട്ട വയോസിന് സാധിച്ചിട്ടുണ്ട്. ഇന്നോവ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ മറ്റ് ടൊയോട്ട കാറുകള്‍ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ വയോസുമായുള്ള കമ്പനി എത്തുന്നത്. 107 bhp കരുത്തേകുന്ന DOHC 16 വാല്‍വ് യൂണിറ്റില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഒരുങ്ങും. ബമ്ബറില്‍ ഒരുങ്ങിയ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, ORVM കള്‍, യുഎസ്ബി-ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളുന്നതാണ് വയോസിന്റെ മലേഷ്യന്‍ പതിപ്പിന്റെ സവിശേഷതകള്‍.
Comments