You are Here : Home / SPORTS

ചരിത്രം സൃഷ്ടിച്ചു ലൂയി ബഫണ്‍

Text Size  

Story Dated: Saturday, February 10, 2018 06:46 hrs UTC

യുവന്റസിന്റെ ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലൂയി ബഫണ്‍ ഒരു നാഴികകല്ല് കൂടി പൂര്‍ത്തിയാക്കി. യുവന്റസിനായി ബഫണിന്റെ അഞ്ഞൂറാം ലീഗ് മത്സരമായിരുന്നു ഫിയോറെന്റിനയ്‌ക്കെതിരായ മത്സരം. 2006-2007 സീസണില്‍ യുവന്റസിനെ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടപ്പോള്‍ കളിച്ച 37 മത്സരങ്ങളും ഇതിലുള്‍പ്പെടും.

2001-ല്‍ യുവന്റസിലെത്തിയ ബഫണ്‍ എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നുമായി 650-ലേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 513- ലീഗ് മത്സരങ്ങള്‍ യുവന്റസിനായി കളിച്ച് അലസാേ്രന്ദ ഡെല്‍ പിയറോയാണ് ഇനി ബഫണിന്റെ മുന്നിലുള്ളത്. ഇറ്റാലിയില്‍ തന്നെ ഏറ്റവുമധികം ലീഗ് മത്സരങ്ങളില്‍ കളിച്ച രണ്ടാമത്തെ താരവുമാണ് ബഫണ്‍. യുവന്റസിലും അതിന് മുന്‍പ് പാര്‍മയിലുമായി 629 ലീഗ് മത്സരങ്ങളാണ് ബഫണ്‍ കളിച്ചത്‌. എ.സി മിലാന്‍ നായകനായിരുന്ന പൗളോ മാള്‍ദിനിയാണ് ബഫണിന് മുന്നിലുള്ളത്.

എല്ലാ ടൂര്‍ണമെന്റുകളിലുമായി മാസിമില്ല്യാനോ അല്ലെഗ്രി യുവന്റസിനെ പരിശീലിപ്പിക്കുന്ന 200-ാം മത്സരമായിരുന്നു ഇത്. 2014-ലാണ് യുവന്റസിന്റെ പരിശീലകനായി അല്ലെഗ്രി നിയമിതനായത്. 596 മത്സരങ്ങള്‍ യുവന്റസിന്റെ പരിശീലകവേഷമണിഞ്ഞ ജിയോവാനി ട്രപ്പട്ടോണിയായണ് അക്കാര്യത്തില്‍ മുന്നില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.