ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്ബര വിജയത്തിനായി മോഹിച്ചിറങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടി. മഴമൂലം ലക്ഷ്യം പുനര്‍ നിര്‍ണ്ണയിച്ച മത്സരത്തില്‍ 15 പന്ത് ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം.പിങ്ക് ജഴ്സി അണിഞ്ഞ മത്സരങ്ങളിലെ തോല്‍വിയറിയാത്ത റെക്കോഡ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കെതിരെയും നിലനിര്‍ത്തി. വാന്‍ഡറെഴ്സില്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ പരമ്ബര വിജയം തേടിയിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ആറു ഏകദിനങ്ങള്‍ ഉള്ള പരമ്ബരയില്‍ കോഹ്ലിപ്പടയ്ക്ക് ഇനിയും രണ്ടവസരങ്ങള്‍ ഉണ്ടെന്നതിനാല്‍ പരമ്ബര നേടുമെന്ന പ്രതീക്ഷകള്‍ ഇനിയും ബാക്കി.
നൂറാം മത്സരത്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ 109 റെക്കോഡ് പ്രകടനം പാഴായ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയി നിയമപ്രകാരമനായിരുന്നു ദക്ഷിണാഫ്രിക്കന്‍ ജയം. മഴമൂലം വിജയം ലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ 28 ഓവറില്‍ 202 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 15 പന്ത് ബാക്കി നില്‍ക്കെ പോര്‍ട്ടീസുകാര്‍ ലക്ഷ്യം നേടുകയായിരുന്നു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 7 ന് 289 റണ്‍സാണ് നേടിയിരുന്നത്. വിക്കറ്റ് കീപ്പര്‍ ഹെയ്ന്റിക് ക്ലാസന്‍ 27 പന്തില്‍ നിന്ന് പുറത്താകാതെ 43 റണ്‍സ് നേടി. ഡേവിഡ് മില്ലര്‍ 28 പന്തില്‍ 39 ഉം, ഫെഹ്ലുക്വായോ 5 പന്തില്‍ പുറത്താകാതെ 23 എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കക്ക് വിജയം സമ്മാനിച്ചത്. ക്ലാസനാണ് കളിയിലെ കേമന്‍.
ഇന്ത്യന്‍ ഫീഡല്‍ര്‍മാരുടെ അലംഭാവവും ദക്ഷിണാഫ്രിക്കന്‍ സംഘത്തിനു വിജയം എളുപ്പമാക്കി. ചാഹല്‍ എറിഞ്ഞ 17-ാം ഓവറിലെ ആദ്യ പന്തില്‍ മില്ലറെ ശ്രേയസ് അയ്യര്‍ വിട്ടു കളഞ്ഞിരുന്നു. മില്ലര്‍ 6 റണ്‍സ് മാത്രം നേടിയപ്പോഴായിരുന്നു ഇത്.
നേരത്തെ ഇന്ത്യക്കായി നൂറാം ഏകദിനത്തില്‍ ഇറങ്ങിയ ധവാന്‍ 100ാം മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന ധവാന്റെ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. രണ്ടാം വിക്കറ്റില്‍ ധവാനും ക്യാപ്റ്റന്‍ വിരാട് കോലിയും 75 ചേര്‍ന്നെടുത്ത 158 റണ്‍സ് കൂട്ടുകെട്ടിനും ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് എത്തിക്കാനായില്ല.
പിങ്ക് ജേഴ്സിയില്‍ മുന്‍പ് കളിച്ച ആറ് മത്സരങ്ങളും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. 2013 ല്‍ ഇന്ത്യയുമായി പിങ്ക് ജേഴ്സി ഏകദിനം കളിച്ച അവര്‍ 141 റണ്‍സിനാണ് സന്ദര്‍ശകരെ തകര്‍ത്തത്. 2015 ലെ പിങ്ക് ജേഴ്സി ഏകദിനത്തിലായിരുന്നു ഡിവില്ലിയേഴ്സിന്റെ ഏറ്റവും വേഗതയേറിയ ഏകദിന സെഞ്ചുറി പിറന്നത്. വെസ്റ്റിന്‍ഡീസിനെതിരെ 44 പന്തില്‍ 149 റണ്‍സാണ് അന്ന് ഡിവില്ലിയേഴ്സ് അടിച്ച് കൂട്ടിയത്. ആ ചരിത്രം ഇവിടെയും ദക്ഷിണാഫ്രിക്ക തിരുത്തിയില്ല.
Comments