You are Here : Home / SPORTS

ഷമി ഇന്ത്യൻ ക്രിക്കറ്റിന്റെ മാനം കളഞ്ഞു

Text Size  

Story Dated: Saturday, March 10, 2018 03:55 hrs UTC

ആരോപണങ്ങള്‍ക്ക് പിന്നാലെ മുഹമ്മദ് ഷമിയുമായി നടന്ന ഫോണ്‍കോളിന്റെ ഓഡിയോ പുറത്തുവിട്ട് ഭാര്യ ഹസിന്‍ ജഹാന്‍. വെള്ളിയാഴ്ച്ച നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഹസിന്‍ ഓഡിയോ മാധ്യമങ്ങളുമായി പങ്കുവെച്ചത്. നേരത്തെ ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹസിന്‍ ഉന്നയിച്ചത്.

ഷമിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടെന്നും വിരാട് കോലിയെപ്പോലെ ബോളിവുഡ് നടിയെ വിവാഹം ചെയ്യണമെന്നാണ് ഷമിയുടെ ആഗ്രഹമെന്നും ഹസിന്‍ വെളിപ്പെടുത്തിയിരുന്നു. ഷമിയുടെ സഹോദരനുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും പാകിസ്താനില്‍ നിന്നുള്ള മുഹമ്മദ് ഭായ് എന്നു പേരുള്ള വ്യക്തിയില്‍ നിന്നും ഒത്തുകളിച്ചതിനുള്ള പ്രതിഫലം കൈപ്പറ്റിയെന്നും ഹസിന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഷമിക്കെതിരെ കൊല്‍ക്കത്ത പോലീസില്‍ ഹസിന്‍ പരാതി നല്‍കുകയും ചെയ്തു.

എന്നാല്‍ ഇതെല്ലാം നിഷേധിച്ച്‌ ഷമി തന്നെ രംഗത്തെത്തി. ഹസിന് ഭ്രാന്താണെന്നും ഇന്ത്യയെ ഒറ്റുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണെന്നുമായിരുന്നു ഷമി ഇതിന് മറുപടി നല്‍കിയത്. ഇതിനെല്ലാം പിന്നാലെയാണ് ഹസിന്‍ ഫോണ്‍സംഭാഷണം പുറത്തുവിട്ടത്.

ഷമിയുമായി നടത്തിയെന്ന് ഹസിന്‍ അവകാശപ്പെടുന്ന ഫോണ്‍സംഭാഷണം

'ഷമി, കള്ളം പറയരുത്. എന്നെക്കുറിച്ചോ മകളെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഷമിക്ക് ഒരു വിചാരവുമില്ല. ആ പാകിസ്താനി പെണ്‍കുട്ടിയുടെ കാര്യത്തില്‍ മാത്രമാണ് ഷമിക്ക് ശ്രദ്ധ. അലിഷ്ബയെക്കുറിച്ചുള്ള സത്യം എന്നോട് പറയണം. ആ ചാറ്റെല്ലാം ഷമിയുടേത് തന്നെയാണോ?

അല്ല (പുരുഷ ശബ്ദം)

ദുബായ് വിസ ഇല്ലെന്നും ഹോട്ടല്‍ റൂം വിട്ടുപോകാനാകില്ലെന്നും പറഞ്ഞിട്ട് പിന്നീട് എവിടെ നിന്ന് വിസ കിട്ടി? എന്നോട് എന്തിനാണ് കള്ളം പറഞ്ഞത്?

എന്റെ കൈയില്‍ വിസയുണ്ടായിരുന്നു (പുരുഷ ശബ്ദം)

നീ താമസിച്ചിരുന്ന ഹോട്ടലിന്റെ മേല്‍വിലാസം അലിഷ്ബയ്ക്ക് മെസ്സേജ് അയച്ചില്ലേ. എയര്‍പോര്‍ട്ടില്‍ അലിഷ്ബ കാത്തിരിക്കുമ്ബോള്‍ നീ വരുന്ന സമയവും പോകുന്ന സമയവും അവള്‍ക്കറിയാമായിരുന്നു. ഇതെല്ലാം ചെയ്തത് മുഹമ്മദ് ഭായിയാണോ?

അലിഷ്ബ വഴിയാണ് മുഹമ്മദ് ഭായ് എനിക്കുള്ള പണം കൊടുത്തയച്ചത്. അവളുടെ അടുത്ത് നിന്ന് എനിക്ക് ആ പണം വാങ്ങണമായിരുന്നു (പുരുഷ ശബ്ദം)

പക്ഷേ അവളുമായി വൃത്തികെട്ട രീതിയിലുള്ള ചാറ്റിങ്ങാണ് ഷമി നടത്തിയത്. അതില്‍ പണത്തെ കുറിച്ചൊന്നും പറയുന്നില്ലല്ലോ. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ അലിഷ്ബയെക്കുറിച്ച്‌ നിന്നോട് ചോദിച്ചു. അപ്പോള്‍ നീ ഒന്നുമറിയാത്ത പോലെ നിന്നു. അലിഷ്ബയോടൊത്തുള്ള നാടകം മുഴുവന്‍ കഴിഞ്ഞിട്ട് എന്തിനാണ് ഒന്നുമറിയാത്ത പോലെ നിന്നത്. നീ അലിഷ്ബയുമായി സെക്സ് ചെയ്തിട്ടുണ്ട്.

നോക്കൂ, സെക്സിനെക്കുറിച്ച്‌ ഒരക്ഷരം പറയരുത് (പുരുഷ ശബ്ദം)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.