ടെന്നീസ് കളത്തില്‍നിന്നും മാസങ്ങളോളം വിട്ടുനിന്നവര്‍ വലിച്ചുകെട്ടിയ വലയ്ക്കിരുപുറവുമായി വീണ്ടും കണ്ടുമുട്ടുന്നു. കൂടിക്കാഴ്ചയില്‍ വിജയം ആര്‍ക്കൊപ്പം നില്ക്കും. ഈ ചോദ്യത്തിനു പാരീസിലെ കളിമണ്‍ കോര്‍ട്ട് തിങ്കളാഴ്ച ഉത്തരം പറയും.
സൗന്ദര്യകൊണ്ടും കരുത്തുകൊണ്ടും കളം വാണ ടെന്നീസ് റാണിമാരായ സെറീന വില്യംസും മരിയ ഷറപ്പോവയുമാണ് തിങ്കളാഴ്ച പാരീസില്‍ കൊമ്ബുകോര്‍ക്കുന്നത്. മത്സരത്തിനു മുമ്ബുതന്നെ വാക്കുകൊണ്ട് പോര് ആരംഭിച്ചു കഴിഞ്ഞു. ഷറപ്പോവയുടെ ആത്മകഥയായ 'അണ്‍സ്റ്റോപ്പബിള്‍: മൈ ലൈഫ് സോ ഫാര്‍' ല്‍ തന്നെ കുത്തിയതിനു സെറീന കഴിഞ്ഞ ദിവസം മറുപടി നല്കി.
സ്ത്രീകള്‍ പരസ്പരം പ്രോത്സാഹനം ആകുകയാണ് വേണ്ടതെന്നും പുസ്തകത്തില്‍ പറയുന്നത് വെറും കേട്ടുകേള്‍വികള്‍ മാത്രമാണെന്നും സെറീന പറഞ്ഞു. വിംബിള്‍ഡണില്‍ അടക്കം തന്നെ തോല്‍പ്പിച്ച മെല്ലിച്ച പെണ്‍കുട്ടിയോട് സെറീനയ്ക്കു വെറുപ്പാകുമെന്നാണ് ഷറപ്പോവ പുസ്കത്തില്‍ പറയുന്നത്.
അവള്‍ക്ക് കുറച്ചിലുണ്ടായ നിമിഷത്തില്‍ അവളെ കണ്ടവള്‍ എന്നതിനാല്‍ സെറീന തന്നെ വെറുക്കുന്നുണ്ടാവാം. അവളുടെ കരച്ചില് കേട്ടയാള്‍ എന്ന നിലയിലായിരിക്കും സെറീന ഏറ്റവും കൂടുതലായി തന്നെ വെറുക്കുന്നത്. അവള് ഒരിക്കലും തന്നെ മറക്കുവാന്‍ ഇടയില്ലെന്നും ഷറപ്പോവ പുസ്കത്തില്‍ പറഞ്ഞു. 2017 ല്‍ പുറത്തിറങ്ങിയ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്ക് സെറീന ആദ്യമായി കഴിഞ്ഞ ദിവസമാണ് മറുപടി നല്‍കിയത്.
ഷറപ്പോവയുടെ പുസ്തകം 100 ശതമാനവും കേട്ടുകേള്‍വിയാണ്. ഈ പരാമര്‍ശങ്ങള്‍ തന്നെ അല്‍പ്പം നിരാശപ്പെടുത്തുന്നതായും സെറീന പറഞ്ഞു.
സെറീനയും ഷറപ്പോവയും 18 തവണയാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ രണ്ടുതവണ മാത്രമാണ് സെറീനയ്ക്കു ജയിക്കാനായത്. 2004 ല്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ സെറീനയെ വീഴ്ത്തിയാണ് ഷറപ്പോവ കിരീടം ചൂടിയത്. അവസാനമായി 2016 ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആണ് ഇരുവരും കണ്ടുമിട്ടിയത്. അന്ന് സെറീനയ്ക്കൊപ്പമായിരുന്നു വിജയം. സെറീന നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചു.
അമ്മയാകാന്‍ മാസങ്ങളോളം വിട്ടുനിന്ന ശേഷമാണ് സെറീന ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയത്. ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട ഷറപ്പോവയ്ക്കു വിലക്കു നേരിട്ട് മാസങ്ങളോളം കളത്തിനു പുറത്തുനില്ക്കേണ്ടവന്നു.
Comments