You are Here : Home / SPORTS

ഗ്രൂപികളിലെല്ലാം ഇനി മരണക്കളി

Text Size  

Story Dated: Saturday, June 23, 2018 04:20 hrs UTC

ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയന്റ് നേടുന്ന രണ്ട് ടീമുകളാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടുക. പക്ഷേ ഒരു ഗ്രൂപ്പില്‍ ഒന്നിലധികം ടീമുകള്‍ക്ക് ഒരേ പോയന്റ് വന്നാല്‍ എങ്ങനെയാണ് നോക്കൗട്ടിലേക്കെത്തുന്ന ടീമിനെ തീരുമാനിക്കുക.
 
 
 
അപ്പോള്‍ ഗ്രൂപ്പില്‍ രണ്ട് ടീമുകള്‍ക്ക് ഒരേ പോയന്റ് വന്നാല്‍ ആദ്യം ഗോള്‍ ശരാശരി അതായത് അടിച്ച ഗോളുകളും വഴങ്ങിയ ഗോളുകളും തമ്മിലുളള വ്യത്യാസം നോക്കും. ഗോള്‍ ശരാശരിയും തുല്യമായാല്‍ പിന്നെ കൂടുതല്‍ ഗോള്‍ നേടിയ ടീമിനെയാണ് പരിഗണിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആരാണോ കൂടുതല്‍ ഗോളടിച്ചത് അവര്‍ക്ക് അടുത്ത റൗണ്ടിലേക്ക് പോകാം. പക്ഷേ ഗോള്‍ നിലയും തുല്യമാകുന്ന സ്ഥിതി വരാന്‍ സാധ്യത ഏറെ യാണ് അങ്ങനെയെങ്കില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ എന്താണ് മത്സരഫലമെന്നത് നിര്‍ണായകമാവും.
 
 
ജയിച്ചവര്‍ അടുത്ത റൗണ്ട് കാണും. അവി ടെയും സമനിലയെങ്കില്‍ പിന്നെ ഫെയര്‍പ്ലേ ആണ്. ചുവപ്പു കാര്‍ഡും മഞ്ഞക്കാര്‍ഡും കൂടുതല്‍ വാങ്ങിയവര്‍ക്ക് പുറത്തേക്ക് വഴിതെളിയും. അല്ലാത്തവര്‍ക്ക് നോക്കൗട്ടുറപ്പിക്കാം. മഞ്ഞ, ചുവപ്പു കാര്‍ഡുകളുടെ എണ്ണവും തുല്യമാണെങ്കില്‍ പിന്നെ നറുക്കെടുപ്പാണ്. നോക്കൗട്ട് റൗണ്ടില്‍ എത്തിയാല്‍ ഈ ചടങ്ങൊന്നുമില്ല. നിശ്ചിത സമയത്തും എക്‌സ്‌ട്രൈ ടൈമിലും ഒപ്പത്തിനൊപ്പമെങ്കില്‍ ഷൂട്ടൗട്ട് വിജയിയെ തീരുമാനിക്കും.
 
 
കൂടുതല്‍ പോയന്റ് നേടുന്ന രണ്ട് ടീമുകള്‍ ആണ് പ്രീ ക്വാര്‍ട്ടറിലെത്തുക. അവിടെയും തുല്യമാണെങ്കില്‍ ആദ്യം പരിഗണിക്കുക ഗോള്‍ ശരാശരി. അതും തുല്യമായാല്‍ കൂടുതല്‍ ഗോള്‍ നേടിയ ടീം അടുത്ത റൗണ്ടിലേക്ക് കടക്കും. ഗോളുകളിലും നില തുല്ല്യമെങ്കില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലെ മേല്‍ക്കൈയാകും പരിഗണിക്കുക. ഒരേ പോയന്റുളള മൂന്ന് ടീമുകളുടെ മത്സരത്തിലെ ഗോള്‍ശരാശരി കണക്കിലെടുക്കും ഇതെല്ലാം തുല്യമായാല്‍ ഫെയര്‍പ്ലേയിലൂടെ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് തീരുമാനിക്കും അവിടെയും തുല്യമാണെങ്കില്‍ നറുക്കെടുപ്പിലൂടെ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് തീരുമാനിക്കും.
 
 
നോക്കൗട്ട് റൗണ്ടില്‍ എത്തിയാല്‍ പിന്നെ ഇത്രയും ചടങ്ങുകള്‍ ഒന്നുമില്ല. നിശ്ചിത സമയത്തും അധികസമയത്തും ഒപ്പത്തിനൊപ്പമെത്തിയാല്‍ പിന്നെ വിധി നിര്‍ണയിക്കുന്നത് പെനാല്‍റ്റി ഷൂട്ടൗട്ടാണ്ഷൂ. ഷൂട്ടൗട്ടിലും ഒപ്പമെത്തിയാല്‍ പിന്നെ സഡന്‍ ഡെത്ത് അവിടെ ഗോള്‍ നഷ്ടമാക്കുന്നവര്‍ പുറത്തേക്ക് പോവും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.