You are Here : Home / SPORTS

പുതിയ മുഖം

Text Size  

Story Dated: Saturday, June 01, 2013 09:15 hrs UTC

മന്ത്രിയായിരിക്കുമ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന് അവതാരക വേഷമണിഞ്ഞ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. ശരിക്കും അവതാരകനാകുന്നു. ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ നമ്മള്‍ തമ്മിലിന്റെ അവതാരകനായാണ് ഗണേഷിന്റെ പുതിയ വേഷം. അടുത്തുതന്നെ ചാനല്‍ പരിപാടി സംപ്രക്ഷേപണം ചെയ്തു തുടങ്ങുമെന്നറിയുന്നു. ആര്‍. ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിവച്ച 'നമ്മള്‍ തമ്മില്‍' ടാക് ഷോയില്‍ ഇതുവരെ നാല് പേര്‍ അവതാരകരായെത്തി. എന്നാല്‍ ശ്രീകണ്ഠന്‍ നായരുടെ അത്ര ജനപ്രിയമായില്ല പിന്നീട് വന്ന അവതാരകര്‍.എന്നാല്‍ ഗണേഷ് കുമാര്‍ ആ കുറവ് നികത്തും എന്ന വിശ്വാസം ചാനല്‍ പ്രവര്‍ത്തകര്‍ക്കുണ്ട്.ജനകീയ പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും കൈകാര്യം ചെയുന്ന വേദിയാണ് നമ്മള്‍ തമ്മില്‍.അഭിനേതാവായ ഗണേഷ് കുമാറിന് ഈ റോള്‍ ചേരുകയും ചെയ്യും .വിവാഹ മോചിതരുടെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു എപിസോഡ് ഗണേഷ് കുമാര്‍ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക്‌ ആകാംഷയുണ്ടാകും.ഗണേഷ് കുമാര്‍ അവതാരകനായി എത്തുമ്പോള്‍ മറുഭാഗത്ത്‌ ആര്‍. ബാലകൃഷ്ണ പിള്ള ഉത്തരം പറയാന്‍ എത്തുന്ന രംഗം വരുമോ? ന്യൂസ് റീഡര്‍ എം.വി. നികേഷ് കുമാര്‍ അച്ഛന്‍ എം. വി.രാഘവനെ ഇന്റര്‍വ്യു ചെയ്തതുപോലെ? കാത്തിരുന്നു കാണാം.

Summer Nature Camps Park Commission hosts thrilling and educational summer nature camps for children ages 7-15 years. With activities like fishing, trail exploration, and nature games, these camps are designed for children who love to explore nature or want to build their experiences in the great outdoors. New bleachers installed at soft ball courts by Silverlands Services , president Madhu Rajan , Edison New Jersey

    Comments

    Alex Oommen June 02, 2013 07:01
    thouisands are there with you. go ahead

    Hari Muraleedharan June 02, 2013 06:59
    ഒരു കോണ്‍ഗ്രെസ്സുകരനെന്നു അവകാശപ്പെടുന്ന മഹാൻ രാവിലെ ചാനലിൽ പിള്ള -ഗണേഷ് കൂടികാഴ്ചയെയും തുടര്ന്നുള്ള സംഭവ വികാസങ്ങളെയും വിമര്സിക്കുന്നു. ഒന്നോ രണ്ടോ വര്ഷും മുൻപ് പെണ്ണ് കേസിലകപെട്ട ഈ വാഗ്മി അന്ന് പിടിക്കപെട്ടപ്പോൾ മുഖം മറയ്ക്കാൻ കഷ്ട്ടപെടുന്നത് എന്നും യുടുബിൽ സുലഭമാണ്. മലം ചുമക്കുന്നവൻ ചാണക കുഴിയിൽ വീണ്നവനെ കണ്ടു ചിരിക്കുന്നു. കാലത്തിന്റെ ഒരു പോക്കെ...........................

    Santhosh Kumar June 02, 2013 06:57
    It is very essential and he is required for Kerala people

    KYF June 02, 2013 06:56
    സുസ്വാഗതം ഗണേഷ് തന്നെ മറ്റാരെകാളും യോഗ്യൻ. അത്യഗ്രഹികളുടെയും അന്യായകരുടെയും പെരുംതച്ചന്മാരുടെയും മുൻപിൽ അത്മ്മഭിമാനം അടിയറ വെക്കേണ്ട ആവശ്യമില്ല കേരളാ യൂത്ത് ഫ്രണ്ട്ന്റെ പൂർണ പിൻതുണ ...

    Gireesh Kumar A S June 02, 2013 06:54
    ഉടന്‍ മന്ത്രി സഭയിലേക്ക് തിരിച്ചു വരാന്‍ പ്രാര്‍തിക്കുന്നു

    Saji Pillai June 02, 2013 06:53
    yes sir,thankal thanne veendm varanam

    Sathi Gopinath June 02, 2013 06:51
    K gud news

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.