സ്ത്രീവിരുദ്ധ പരാമര്‍ശം: ഹര്‍ദിക് പാണ്ഡ്യയുടെയും കെ എല്‍ രാഹുലിന്റെയും സസ്പെന്ഷന് പിന്‍വലിച്ചു
Text Size
Story Dated: Thursday, January 24, 2019 01:47 hrs UTC
ടിവി ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയുയെും കെ എല്‍ രാഹുലിന്റെയും സസ്പെന്ഷന് ബിസിസിഐ പിന്‍വലിച്ചു.
കോഫീ വിത്ത് കരണ്‍ എന്ന ടിവിഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇരുവരെയും നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. കേസ് ബിസിസിഐ ഓംബുഡ്സ്മാന് അന്വേഷിക്കണമെന്ന നലപാടിലായിരുന്നു ബിസിസിഐ. സുപ്രീം കോടതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ വൈകുന്നതിനാലാണ് ഇരുവരുടെയും സസ്പെന്ഷന് പിന്‍വലിക്കാന്‍ ധാരണയായത്.
Comments