ദിനേഷ് കാര്‍ത്തികിന്റെയും ക്രുണാള്‍ പാണ്ഡ്യയുടെയും പോരാട്ടം ഫലം കണ്ടില്ല. ന്യൂസിലന്‍ഡിനെതിരായ അവസാന ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് 4 റണ്‍സ് തോല്‍വി. കിവികള്‍ ഉയര്‍ത്തിയ 213 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ടിം സൗത്തി എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 16 റണ്‍സ് വേണ്ടിയിരുന്നെങ്കിലും ക്രീസിലുണ്ടായിരുന്ന ദിനേഷ് കാര്‍ത്തിക് - ക്രുനാല്‍ പാണ്ഡ്യ സഖ്യത്തിന് 11 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ മൂന്നുമത്സരങ്ങളടങ്ങിയ പരമ്പര 21 ന് ന്യൂസിലന്‍ഡ് സ്വന്തമാക്കി.
Comments