തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ഇത്തവണ ഒരുപക്ഷേ ലോക്സഭാ അങ്കത്തിനിറങ്ങിയേക്കും. കരണം അത്ര മാത്രം ആളുകളാണ് തമിഴ്നാട്ടില്‍ ഈയൊരു മുഹൂര്‍ത്തത്തിനായി കാത്തിരിക്കുന്നത്. തമിഴ്നാടിനു പുറമെ പുതുച്ചേരിയില്‍ നിന്നുമുണ്ട് ജയലളിത മത്സരിക്കാന്‍ കാത്തിരിക്കുന്നവര്‍.
ജയലളിതയെ 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എ ഐ ഡി.എം.കെ പ്രവര്‍ത്തകര്‍. ജയലളിത കേന്ദ്രത്തിലേക്ക് അവരുടെ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുക എന്നതാണ് അവരുടെ ആവശ്യം. ഇന്നലെ ഒരു ദിവസം മാത്രമായി ഈ ആവശ്യമുന്നയിച്ചു കൊണ്ട് പ്രവര്‍ത്തകര്‍ അയച്ച അപേക്ഷകള്‍ 1000 ത്തിലുമധികമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ഇക്കാര്യത്തില്‍ കടുത്ത നിര്‍ബന്ധമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളത്. തമിഴ്നാട്ടില്‍ നിന്നുള്ള പ്രവര്‍ത്തകരെ കൂടാതെ പുതുച്ചേരിയില്‍ നിന്നും ജയലളിതയോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യപ്പെട്ട് കത്തുകള്‍ വരുന്നുണ്ട്. ഇതുവരെ ജയലളിതക്കു ലഭിച്ച അപേക്ഷകള്‍ 4,537 എണ്ണമാണ്. ജയലളിത രാജ്യത്തെ നയിക്കേണ്ടുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അത്ര മാത്രം ശക്തമയായ ഒരു നേതാവാണ് അവര്‍ എന്നുമാണ് എ ഐ ഡിഎംകെ യുടെ എക്സിക്യൂട്ടീവ് കൌണ്‍സിലിന്റെയും ജനറല്‍ കൌണ്‍സിലിന്റെയും അവകാശവാദം.
Comments