You are Here : Home / SPORTS

നായിക തൃശൂര്‍ക്കാരിയാണോ? എങ്കില്‍ ഡേറ്റില്ലെന്ന് 'ജനപ്രിയന്‍'

Text Size  

Story Dated: Sunday, February 09, 2014 02:50 hrs UTC


പ്രതികാരത്തിന്റെ കാര്യത്തില്‍ 'ജനപ്രിയനായകനെ' വെല്ലാന്‍ മെഗാസ്റ്റാറിനു
പോലും കഴിയുമെന്നു തോന്നുന്നില്ല. തൃശൂര്‍ക്കാരിയായ നടിയെ തന്റെ
സിനിമകളില്‍ നിന്ന് അകറ്റിനിര്‍ത്തിയിട്ട് രണ്ടുവര്‍ഷം
കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ആരു വിലക്കിയാലും തന്നെ ഒരു ചുക്കും
ചെയ്യാന്‍ കഴിയില്ലെന്ന് നടി തെളിയിക്കുകയാണിപ്പോള്‍. ജനപ്രിയന്‍
അകന്നപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ പടങ്ങളിലും ന്യൂജനറേഷന്‍ സിനിമകളിലും
അഭിനയിച്ചുകൊണ്ട് അവള്‍ മധുരപ്രതികാരം ചെയ്തു.

 

 


ജനപ്രിയനായകനെ വച്ച് സിനിമ ചെയ്യാന്‍ ഡേറ്റ് ചോദിച്ച് വന്നാല്‍ ആദ്യം
ചോദിക്കുന്നത് നായിക ആരെന്നാണ്. തൃശൂര്‍ക്കാരിയുടെ പേരെങ്ങാനും പറഞ്ഞാല്‍
ഡേറ്റില്ലെന്നു കട്ടായം പറയും. നായിക വേറെയാരായാലും കുഴപ്പമില്ല.
പുതുമുഖമാണെങ്കില്‍ ഇരട്ടിമധുരം. എന്താണ് നായികയുമായുള്ള പിണക്കത്തിനു
കാരണമെന്നു ചോദിച്ചാല്‍ നായകന് കൃത്യമായി ഉത്തരമില്ല. ഇനി നായികയോട്
ചോദിച്ചാല്‍, അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും. പക്ഷേ താന്‍
ഒരുതെറ്റും ചെയ്തില്ലെന്നാണ് നടി അടുത്ത സുഹൃത്തുക്കളോടു പറഞ്ഞത്.
ജനപ്രിയനായകനോടൊത്ത് അഭിനയിക്കുന്ന സമയത്താണ് നടി നായകഭാര്യയെ
പരിചയപ്പെട്ടത്. പിന്നീട് അവര്‍ നല്ല സുഹൃത്തുക്കളായി. കുറച്ചുനാള്‍
കഴിഞ്ഞതോടെ ആ സുഹൃദ്ബന്ധം വളര്‍ന്നു. മറ്റു നടന്‍മാരുടെ ഭാര്യമാരും ഇൌ
സൌഹൃദക്കൂട്ടായ്മയില്‍ അംഗമായി. ജനപ്രിയന് മറ്റൊരു നടിയുമായി
ബന്ധമുണ്ടെന്ന സംശയം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെയുണ്ടായിരുന്നു. പക്ഷെ
ഭാര്യ ഇക്കാര്യം ഗൌരവമായി എടുത്തതേയില്ല. അതെല്ലാം പത്രക്കാരുടെ
ഗോസിപ്പാണെന്ന് പറഞ്ഞ് അവര്‍ തള്ളി. കാലമേറെക്കഴിഞ്ഞപ്പോഴാണ് ഇൌ
ബന്ധത്തില്‍ ചില സത്യങ്ങളുണ്ടെന്ന് തൃശൂര്‍ക്കാരി നടിക്ക്
ബോധ്യപ്പെട്ടത്. അവളത് നടന്റെ ഭാര്യയോട് ചില തെളിവുകള്‍ സഹിതം
തുറന്നുപറയുകയും ചെയ്തു.

 

 

 


അടുത്തകാലത്തായി ചില സംശയങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്ന
ജനപ്രിയഭാര്യയ്ക്ക് തൃശൂരുകാരിയുടെ വാക്കുകള്‍ അവിശ്വസിക്കാന്‍
കഴിഞ്ഞില്ല. അവര്‍ നടനെ വീട്ടിലെത്തി ചോദ്യംചെയ്തു. അതോടെയാണ്
ഭാര്യാ-ഭര്‍ത്തൃ ബന്ധത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ദിവസം കൂടുന്തോറും
അകല്‍ച്ച കൂടിക്കൂടി വന്നു. 'അകത്തള'ത്തിലിരുത്തിയ ഭാര്യയ്ക്ക് 'സംശയം'
വരാനുള്ള കാരണത്തെക്കുറിച്ച് നടന്‍ അന്വേഷണം തുടങ്ങി.

 

 

 

ഒടുവിലാണ്  തൃശൂര്‍ക്കാരിയാണ് പ്രതിയെന്ന് കണ്ടെത്തിയത്. സ്വന്തമായി നിര്‍മ്മിച്ച
ചിത്രത്തില്‍ പോലും നായികയാക്കി വളര്‍ത്തിയ നടി തന്നോടിതു ചെയ്തല്ലോ എന്ന
സങ്കടമായിരുന്നു ആദ്യം. പിന്നീടത് പ്രതികാരത്തിലേക്കു വഴിമാറി.
അന്നുമുതല്‍ നായികയെ 'വെട്ടിനിരത്താന്‍' തുടങ്ങി.
ഒരു കുടുംബം രക്ഷപ്പെടാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് നായിക
ആണയിട്ടുപറയുന്നത്. അനന്തരഫലം നെഗറ്റീവായത് തന്റെ കുറ്റം കൊണ്ടാണോ
എന്നാണ് നായിക ചോദിക്കുന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.