ദിലീപ് റിംഗ് മാസ്റ്ററിലൂടെ മഞ്ജുവിന് നല്കിയ സന്ദേശത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. സിനിമാ നടിയാകുന്നതോടെ തന്നെ ഉപേക്ഷിച്ച് പോകുന്ന മുന്‍ കാമുകിയെ പാഠം പഠിപ്പിക്കാന്‍ എത്തുന്ന ഡോഗ് മാസ്റ്ററായി ദിലീപ് അഭിനയിച്ച കഥാപാത്രം സിനിമ ലോകത്ത് ചര്‍ച്ച വിഷയമായിരുന്നു. പറഞ്ഞതെല്ലാം മഞ്ജുവിനുള്ള കമന്റായിട്ടായിരുന്നു കരുതുന്നത്. എന്നാല്‍ ഇപ്പോള്‍ മഞ്ജു തന്റെ പുതിയ സിനിമയിലൂടെ അതിനെല്ലാം സുന്ദരമായി തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്.എന്തായാലും ഇരുവരും തമ്മില്‍ പരസ്പരം പോര് നടത്തുന്നത് സിനിമയിലൂടെയാണോ എന്നാണ് സിനിമ ലോകത്തെ ചോദ്യം. 14 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ തിരിച്ചു വന്ന മഞ്ജു വാര്യര്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ഹൗ ഓള്‍ഡ് ആര് യൂ ദിലീപിനുള്ള മറുപടിയാണോ എന്ന് പടം കണ്ടിറങ്ങുന്നവര്‍ക്ക് തോന്നി തുടങ്ങിയിട്ടുണ്ട്.വിവാഹശേഷം സ്ത്രീകള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് പറയുന്ന ചിത്രം മഞ്ജുവാര്യരുടെ ജീവിതമാണോ എന്ന് തോന്നിപ്പിക്കുന്നതാണ്.
Comments