ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ മാഹിയില്‍ നിന്നു മദ്യം വാങ്ങി. പ്രതികളെ കൊണ്ടുപോയ പോലീസാണ് മദ്യം വാങ്ങാന്‍ ഇവര്‍ക്ക് ഒത്താശ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
സംഭവം ഇങ്ങനെ: തലശേരി കോടതിയില്‍ ഹാജരായ ശേഷം തൃശൂര്‍ ജയിലിലേക്കു മടങ്ങുന്ന വഴിയാണ് മാഹിയില്‍ വണ്ടിനിര്‍ത്തി ഇവര്‍ മദ്യം വാങ്ങിയത്. പയ്യോളിക്കടുത്ത് അയിനിക്കാട് വച്ച് ഇവരെ ഹൈവേ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്ന് രണ്ട് മദ്യക്കുപ്പികള്‍ പിടികൂടി. നാട്ടുകാരും ഹൈവേ പോലീസിനൊപ്പമുണ്ടായിരുന്നു. എഡിജിപിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തെ തുടര്‍ന്ന് പ്രതികളുടെ വാഹനത്തിലുണ്ടായിരുന്ന എസ്ഐയും ഡ്രൈവറുമടക്കം അഞ്ചു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
Comments