ഹൈദരാബാദ്: നടി രംഭയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരേ സ്ത്രീപീഡനത്തിനു കേസ്.രംഭയുടെ മാതാപിതാക്കളായ വെങ്കിടേശ്വര് റാവു, ഉഷാറാണി എന്നിവരും പ്രതിപട്ടികയിലുണ്ട്. രംഭയുടെ സഹോദരന് ശ്രീനിവാസ റാവുവിന്റെ ഭാര്യ പല്ലവിയാണു ബന്‍ജാറ ഹില്‍ പോലീസില്‍ പരാതി നല്‍കിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ശ്രീനിവാസ റാവു ഒരു വര്‍ഷമായി പീഡിപ്പിക്കുകയാണെന്നാണു പല്ലവിയുടെ പരാതി. ബിസിനസ് തകര്‍ച്ചയെ തുടര്‍ന്നു ശ്രീനിവാസ് മദ്യത്തിനടിമയായിയെന്നും ഇദ്ദേഹത്തിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും പല്ലവി ആരോപിച്ചു.
Comments