You are Here : Home / SPORTS

സ്വീപ് മെഷീനുകള്‍ സുരക്ഷിതമല്ല

Text Size  

Story Dated: Saturday, August 02, 2014 10:02 hrs UTC




ഇന്ത്യയിലെ കാര്‍ഡ് സ്വീപ്പ് മെഷീനുകളില്‍ വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്. 'ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം' എന്ന കേന്ദ്ര ഐടി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധരാണ് വൈറസിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മുംബൈയിലെ ഏകദേശം 700 ഓളം മെഷീനുകളില്‍ വൈറസ് ബാധ സ്ഥിതീകരിച്ചിട്ടുണ്ട്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രധാനമായും വൈറസുകളുടെ ആക്രമണം.കാര്‍ഡിലെ വിവരങ്ങളെല്ലാം ചോര്‍ത്തുന്ന അത്യന്തം അപകടകാരിയായ 'ബ്രൂട്ട്‌പോസ്' (BrutPOS) എന്ന വൈറസാണ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.