താന്‍ ഗോസിപ്പുകളിലൊന്നും വിശ്വസിക്കുന്നില്ലെന്ന് ഡോ.യാമിനി തങ്കച്ചി. നേരിട്ട് അനുഭവിച്ചതും കണ്ടതും പൂര്‍ണമായി ബോധ്യപ്പെട്ടതും മാത്രമേ ഞാന്‍ വിശ്വസിച്ചിട്ടുള്ളൂ. പ്രശ്നങ്ങള്‍ അധികമാകുമ്പോള്‍ ഞാന്‍ തിരിച്ച് എന്‍റെ വീട്ടിലേക്ക് വരും. കുറച്ചുനാള്‍ കഴിയുമ്പോള്‍ അദ്ദേഹം വന്ന് 'ക്ഷമിക്കണം, എല്ലാം നേരെയാകും' എന്ന് വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോകും. ഏറെനാള്‍ കഴിയും മുമ്പെ വീണ്ടും പ്രശ്നങ്ങള്‍ പുകയും. ഒരു പൊട്ടിത്തെറി ഒഴിവാക്കാനാണ് 20 വര്‍ഷം സഹിച്ച് ജീവിച്ചത്. പക്ഷേ, ഒടുവില്‍ എല്ലാം ഒരു ഭൂകമ്പത്തില്‍ അവസാനിച്ചു"
ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എന്ന് കെബി ഗണേഷ് കുമാറിന്‍റെ മുന്‍ ഭാര്യ ഡോ. യാമിനി തങ്കച്ചി പറഞ്ഞു.
ഗണേഷ്കുമാറുമായുള്ള വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയില്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു പലതും കണ്ടും കേട്ടും സഹിച്ചും കഴിയുകയായിരുന്നു എന്നും എല്ലാം സഹിച്ച് ഇരുപത് വര്‍ഷം ജീവിച്ചു എന്നും യാമിനി പറയുന്നു.
"വിവാഹം കഴിഞ്ഞ് ആദ്യത്തെ ആഴ്ച മുതല്‍ വഴക്കും പ്രശ്നങ്ങളും തുടങ്ങിയിരുന്നു. പലതും കണ്ടും കേട്ടും സഹിച്ചും കഴിഞ്ഞു. ചില സമയങ്ങളില്‍ ആരും കാണാതെ പൊട്ടിക്കരഞ്ഞു. സങ്കടം പറയാന്‍ ആരുമില്ലാത്ത അവസ്ഥ. ഞങ്ങളുടെ എന്‍ഗേജുമെന്‍റ് കഴിഞ്ഞപ്പോള്‍ ഒരപകടത്തില്‍ പെട്ട് എന്‍റെ അച്ഛന്‍ ഞങ്ങളെ വിട്ടുപോയിരുന്നു. അതോടെ മമ്മി ആകെ തളര്‍ന്നു. അത്തരമൊരവസ്ഥയില്‍ മമ്മിയോട് ഒന്നും പറയാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയാവുന്നതിന് മുമ്പ് മകള്‍ തിരിച്ചുപോന്നാല്‍ ഏതമ്മയ്ക്കാണ് സഹിക്കുക? " - അഭിമുഖത്തില്‍ യാമിനി തങ്കച്ചി ചോദിക്കുന്നു.
Comments