You are Here : Home / SPORTS

അമേരിക്കന്‍ ആര്‍മിയില്‍ സിക്കുകാരന് കോര്‍പറല്‍ പദവി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 02, 2013 10:54 hrs UTC

്യlഗ്നന്ഥനPadma_chandrakkala ന്യുയോര്‍ക്ക് . സിക്കു സമുദായത്തില്‍ നിന്നും അമേരിക്കയില്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിക്കുന്ന സിമ്രാന്‍ പ്രീത് ലാബക്ക് കോര്‍പറല്‍ ആയി സ്ഥാന കയറ്റം ലഭിച്ചു. മുപ്പത് വര്‍ഷത്തിനുശേഷം ഒരു സിക്കുകാരന് ലഭിക്കുന്ന ആദ്യ അംഗീകാരമാണിത്. ലാബയുടെ സ്തുത്യര്‍ഹ സേവനത്തെ മാനിച്ചു സെപ്റ്റംബര്‍ 27 വെളളിയാഴ്ച ലൂയിസ് മെക്കോര്‍ഡ് ജോയിന്റ് ബേസില്‍ നടന്ന ചടങ്ങിലാണ് ലാബയെ അമേരിക്കന്‍ ആര്‍മിയിലെ കോര്‍പറല്‍ ആയി ഉയര്‍ത്തിയത്. 1984 ലെ അമേരിക്കന്‍ ആര്‍മി നിയമമനുസരിച്ച് ക്ലീന്‍ ഷേവ് ചെയ്യണമെന്ന നിബന്ധനയില്‍ നിന്നും സിക്ക് സമുദായത്തില്‍പ്പെട്ട ആര്‍മി ഓഫീസര്‍മാര്‍ നല്‍കുന്ന അപേക്ഷകള്‍ ഒരോന്നും വിശദമായി പരിഗണിച്ചാണ് സിക്ക് മതാചാരപ്രകാരം താടി വളര്‍ത്തുന്നതിനുളള അനുമതി നല്‍കിയിരുന്നത്. ഈ നിബന്ധന നിലവിലുളളതിനാല്‍ അമേരിക്കന്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിക്കുന്നതില്‍ സിക്കുകാര്‍ക്ക് വളരെ താല്‍പര്യം കുറവായിരുന്നു. 2006 ല്‍ ഡല്‍ഹിയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ലാബ ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇന്‍ഡസ്ട്രീയല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയാണ് ആര്‍മിയില്‍ ചേര്‍ന്നത്. അമേരിക്കന്‍ ആര്‍മിയില്‍ കോര്‍പറല്‍ പദവി എന്റെ ഒരു സ്വപ്നമായിരുന്നു. ഇത് സാക്ഷാത്കരിക്കപ്പെട്ടതില്‍ ഞാന്‍ സംതൃപ്തനാണ്. ലാബ പറഞ്ഞു. ഇന്ത്യയില്‍ 500 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന സിക്ക് സമുദായത്തില്‍ നിന്നും ഏകദേശം 500,000 പേരാണ് അമേരിക്കയിലേക്ക് കുടിയേറിയിട്ടുളളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.