വീഞ്ഞിന്റെ സുവിശേഷം; ല-ഖൈമ്മ്!!!
വാൽക്കണ്ണാടി - കോരസൺ
ഈ വർഷവും താങ്ക്സ്ഗിവിങ്ങ് ദിനത്തിലെ അത്താഴത്തിനു അയൽക്കാരൻ സ്കോട്ട് ഞങ്ങളെ ക്ഷണിച്ചപ്പോൾ അൽപ്പം പരുങ്ങൽ ഉണ്ടാകാതിരുന്നില്ല. അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം ഉള്ള കൂട്ടത്തിലേക്കു ഞങ്ങളെ ക്ഷണിച്ചത്, ഞങ്ങളുടെ മക്കൾ തമ്മിൽ ഉള്ള സുഹൃത്ബന്ധവും, അടുത്ത ചങ്ങാത്തവും കൊണ്ടായിരിക്കാം. യഹൂദന്മാരുടെ ആ കൂട്ടത്തിൽ ഒറ്റയ്ക്ക് ആകുന്നതിൽ പ്രയാസം ഉണ്ടാകാം എന്ന് സംശയിക്കാതിരുന്നില്ല. ഏതായാലും ക്ഷണം സ്വീകരിച്ചു ഞങ്ങൾ പോയി. കുറെ വര്ഷങ്ങളായിട്ടു ഉള്ള പരിചയം ആയതിനാൽ, സ്കോട്ടും ഓഡ്രിയും കുഴപ്പമില്ലാതെ കരുതും എന്ന ഒരു ആത്മവിശ്വാസം തന്ന ചെറിയ പ്രതീക്ഷയുമായിട്ടാണ് അവരുടെ വീട്ടിൽ എത്തിയത്. മക്കൾ ചെറു പ്രായത്തിൽ മുതൽ സോക്കർ, ബാസ്കറ്റ്ബാൾ ഒക്കെ കളിക്കുന്നുണ്ടായിരുന്നതുകൊണ്ട് അവരുടെ ഹൈസ്കൂൾ പഠനം തീരുന്നതുവരെ, മിക്കവാറും എല്ലാ വാരാന്ത്യങ്ങളിലും വൈകുന്നേരങ്ങളിലും പ്രാക്ടീസ് അല്ലെങ്കിൽ ഗെയിം ഇങ്ങനെ നിലക്കാത്ത ഓട്ടങ്ങൾ തന്നെയായിരുന്നു. ഇപ്പോൾ അവർ വിവിധ കോളേജുകളിൽ താമസിച്ചു പഠിക്കയാണ്,എന്നാലും സൗഹൃദത്തിന് കോട്ടം വന്നിട്ടില്ല.
സ്കൂളിലെ ഗെയിംസ് അല്ലെങ്കിൽ ലോക്കൽ ക്ലബ്ബിലെ കളികൾക്ക് പങ്കെടുത്ത വർഷങ്ങൾ ആയുള്ള നിരന്തര ഓട്ടങ്ങൾ, അതിനിടെ പരിചയപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ, കോച്ചുകൾ ഒക്കെ അമേരിക്കയുടെ മനസ്സിനെ അടുത്തറിയാൻ ഉപകരിച്ചു എന്ന് വേണം കരുതാൻ. അങ്ങനെ അടുത്ത് ഇടപെട്ട ഒരു കുടുംബം ആയിരുന്നു സ്കോട്ടും ഓഡ്രിയുടെയും. ഓഡ്രിയുടെ പിതാവ് വാറൻ, 'അമ്മ ലാറി, അവരുടെ മറ്റു മക്കൾ, അടുത്ത ചില കസിൻസ് ഒക്കെ വിർജീനിയയിൽ നിന്നും ഫ്ലോറിഡയിൽനിന്നും ഒക്കെ ഈ അത്താഴത്തിനായി ന്യൂയോർക്കിലേക്കു പറന്നു എത്തിയതാണ്. അമേരിക്കക്കാരെ സംബന്ധിച്ചു താങ്ക്സ്ഗിവിങ്ങ് ദിനത്തിലെ ഒത്തുചേരൽ വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികൾക്ക് പ്രായമുള്ളവരുടെ ഈ ഒത്തുചേരലിൽ അത്ര സന്തോഷം ഒന്നും ഇല്ല എന്ന് മനസ്സിലായി, കിട്ടിയ സമയം കൊണ്ട് അവർ പട്ടികളെയും കൊണ്ട് നടക്കാൻ പോയിരുന്നു. മകൻ കോൾട്ടൻ, മറ്റുകുട്ടികളോട്കൂടി തിരക്കുപിടിച്ചു പുറത്തേക്കു ഇറങ്ങി ഓടുമ്പോൾ കൈതട്ടി ഒരു അലങ്കാര ചിത്രം അടുത്ത് കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയിൽ വീഴുകയും, അത് ശ്രദ്ധിക്കാതെ കുട്ടികൾ ഇറങ്ങി ഓടുകയുമായിരുന്നു. പിറകിൽ നിന്ന് മുത്തച്ഛൻ വാറൻ വിളിച്ചത് കേൾക്കാതെ ഓടിയതിൽ അദ്ദേഹം അക്ഷോഭ്യനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. കോൾട്ടൺ തിരികെ എത്തിയപ്പോൾ 'അമ്മ ഓഡ്രി അവനോടു പറഞ്ഞു, നിന്റെ മുത്തച്ഛൻ അപകടം കണ്ടില്ലായിരുന്നെങ്കിൽ ഈ വീട് മുഴുവൻ നിമിഷം കൊണ്ട് കത്തുമായിരുന്നു, ഒരു നിമിഷത്തെ തിരക്കും അശ്രദ്ധയും വലിയ അപകടമാണ് ഉണ്ടാക്കുന്നത് എന്ന് ഉച്ചത്തിൽ തന്നെ പറഞ്ഞു മനസ്സിലാക്കി. കോൾട്ടൻ മുത്തച്ഛനോടു വിനീതനായി ക്ഷമ ചോദിച്ചത് യാതൊരു മടിയും കൂടാതെയായിരുന്നു. അതിനിടെ ഓഡ്രിയുടെ കസിൻ സൂസൻ ഫോണിൽ ഇറ്റലിയിലുള്ള കൊച്ചുമകളുമായി സംസാരിക്കുകയായിരുന്നു, അൽപ്പം വൈൻ കഴിച്ചതിനാലാകാം അവർ വളരെ വികാരാധീന ആയിരുന്നു. അമ്മയും കുട്ടിയും തമ്മിൽ ഫോണിലൂടെയുള്ള മുഖാമുഖം ഓരോരുത്തരെയും കാണിച്ചുകൊണ്ടേയിരുന്നു.
പതിനേഴാമത്തെ വയസ്സിൽ അമേരിക്കയിൽ നിന്നും ഇറ്റലിയിൽ പഠിക്കാൻ പോയതാണ് മകൾ, അവിടെ വിവാഹം ചെയ്തു താമസിക്കുകയാണ്, തിരിച്ചു അമേരിക്കയിലേക്ക് വരുന്നില്ല. അതിന്റെ സങ്കടം കണ്ണുകളിൽ നിഴലിച്ചിരുന്നു. നിങ്ങളുടെ 'അമ്മ എവിടെയാണ്?, ഓ, ഇന്ത്യയിൽ താമസിക്കയല്ലേ, അപ്പോൾ അവർക്ക് എന്റെ സങ്കടം മനസ്സിലാക്കാൻ സാധിക്കും അവരുടെ കണ്ണുകളിൽ ബാഷ്പബിന്ദുക്കൾ നക്ഷത്രങ്ങൾ പോലെ തുടിച്ചു നിന്നിരുന്നു. എറിക്കും നാഥാനും അറ്റ്ലാന്റയിൽ അവർ വളർത്തുന്ന പൂച്ചകളുടെയും പട്ടിയുടെയും വിശേഷങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്. അതിനിടെ വാറൻ എന്റെ സഹധർമ്മിണിയോട് ഇന്ത്യയിലെ ആയുർവേദ ചികിത്സയെയും, യോഗയെയും പറ്റി നിർത്താതെ സംസാരിക്കുകയായിരുന്നു. ഡിന്നർ തയ്യാറായി എന്ന് സ്കോട്ട് വിളിച്ചു പറഞ്ഞു, എല്ലാവരും അത്താഴ മേശക്കു ചുറ്റും ഇരുന്നു. ഓഡ്രി ഓരോരുത്തർക്കും ഉള്ള വൈൻ ഗ്ലാസ്സുകളിൽ പകർന്നു വച്ചു. വല്യമ്മ ലാറി ഉച്ചത്തിൽ എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, പരമ്പരാഗതമായ അവരുടെ ചടങ്ങുകൾ ആരംഭിച്ചു.
ഓരോരുത്തരായി അവരവർക്കു പ്രീയപ്പെട്ട കാര്യങ്ങൾ നടന്നതിന് ഈശ്വരനോട് നന്ദി പറയാൻ തുടങ്ങി. ഓരോരുത്തർ നന്ദി പറഞ്ഞുകഴിയുമ്പോളും വൈൻ ഗ്ലാസ് ഉയർത്തി "ല- ഖൈമ്മ് " (L 'Chaim ) എന്ന് ഹീബ്രൂ വാക്കു ഉച്ചത്തിൽ പറഞ്ഞു ഗ്ലാസ്സുകൾ മുട്ടിച്ചു ടോസ്റ്റ് ചെയ്യാൻ തുടങ്ങി. അവിചാരിതമായി ഉണ്ടായ ഹൃദയാഘാതത്തിൽ നിന്നും തലനാരിഴടക്കു രക്ഷപെട്ട ഈയുള്ളവന്റെ നന്ദി പറച്ചിൽ, അത് നേരിട്ട് ഉയരങ്ങളിൽ ഉള്ള പിതാവിനോട് ഹൃദയം തുറന്നത് ആയതുകൊണ്ടാകാം ഉച്ചത്തിലാണ് എല്ലാവരും 'ല-ഖൈമ്മ്' ടോസ്റ്റിഗ് നടത്തിയത്. എന്തായാലും ഈ 'ല-ഖൈമ്മ്' എന്ന ഹീബ്രൂ പദം അറിയാതെ മനസ്സിൽ കയറിപറ്റി. ഏറ്റവും ഒടുവിൽ നന്ദി പറയാൻ ഉള്ളത് ലാരിവല്ല്യമ്മ ആയിരുന്നു. അവർ ഗദ്ഗദഖണ്ഡയായി കണ്ണടച്ച്കൊണ്ടു തേങ്ങി. എന്തൊക്കെയോ സങ്കടങ്ങളുടെ കുത്തൊഴുക്ക് മുഖത്തു കാണാമായിരുന്നു. ഇത്രനാൾ അമേരിക്കയിൽ താങ്ക്സ്ഗിവിങ്ങ്
Comments