ഇന്ത്യക്കെതിരായ ആദ്യ ട്വന്റി20 മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 204 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 203 റണ്‍സെടുത്തു. ശിഖര്‍ ധവാന്റെ (72) ഇന്നിങ്സാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 39 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്സറും ധവാന്റെ ഇന്നിങ്സിലുണ്ടായിരുന്നു. മനീഷ് പാണ്ഡെ (29*), ക്യാപ്റ്റന്‍ വിരാട് കോലി (26), രോഹിത് ശര്‍മ (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
ആഗ്രഹിച്ച തുടക്കമാണ് ഓപ്പണര്‍ രോഹിത് ശര്‍മ ഇന്ത്യക്കു നല്‍കിയത്. വെറും ഒമ്ബതു പന്തില്‍ രണ്ടു വീതം സിക്സറും ബൗണ്ടറിയുമടക്കം രോഹിത് 21 റണ്‍സ് അടിച്ചെടുത്തു. മൂന്നാമനായി ക്രീസിലെത്തിയ സുരേഷ് റെയ്നയും നിരാശപ്പെടുത്തിയില്ല. ഒരിടവേളയ്ക്കു ശേഷം ഇന്ത്യ ജഴ്സിയണിഞ്ഞ റെയ്ന ഏഴു പന്തില്‍ 21 റണ്‍സെടുത്തു. രണ്ടു ബൗണ്ടറികളും ഒരു സിക്സറുമടങ്ങിയതായിരുന്നു റെയ്നയുടെ ഇന്നിങ്സ്. ക്യാപ്റ്റന്‍ വിരാട് കോലിയാണ് മൂന്നാമനായി ക്രീസ് വിട്ടത്. 20 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്സറുമടക്കം 26 റണ്‍സെടുത്ത കോലിയെ ഷംസി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
ടോസിനു ശേഷം ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരിടവേളയ്ക്കു ശേഷം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ റെയ്ന ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. മനീഷ് പാണ്ഡ്, ജയദേവ് ഉനാട്കട്ട് എന്നിവരും പ്ലെയിങ് ഇലവനിലുണ്ട്. മറുഭാഗത്ത് വെടിക്കെട്ട് ബാറ്റ്സ്മാന്‍ എബി ഡിവില്ലിയേഴ്സടക്കം പ്രമുഖ താരങ്ങളൊന്നുമില്ലാതെയാണ് ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങിയത്. ഡിവില്ലിയേഴ്സ് ട്വന്റി ടീമില്‍ ഉണ്ടായിരുന്നെങ്കിലും അവസാന ഏകദിനത്തിനിടെയേറ്റ പരിക്കു മൂലം പിന്‍മാറുകയായിരുന്നു.
ഏകദിന പരമ്ബരയില്‍ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ട്വന്റി20 പരമ്ബരയ്ക്കിറങ്ങിയത്. മൂന്നു മല്‍സരങ്ങളടങ്ങിയതാണ് പരമ്ബര. ഓസ്ട്രേലിയക്കെതിരേ അടുത്ത മാസം ടെസ്റ്റ് പരമ്ബര നടക്കാനിരിക്കുന്നതിനാല്‍ പല പ്രമുഖ താരങ്ങള്‍ക്കും വിശ്രമമനുവദിച്ചാണ് ദക്ഷിണാഫ്രിക്ക ട്വന്റി ടീമിനെ പ്രഖ്യാപിച്ചത്. ഓള്‍റൗണ്ടര്‍ ജെപി ഡുമിനിയാണ് ടീമിനെ നയിക്കുന്നത്.
ഏകദിനത്തില്‍ കളിച്ച പലരും ട്വന്റിയില്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലില്ല. ഏകദിന ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രാം, ഹാഷിം അംല, പേസര്‍മാരായ മോര്‍നെ മോര്‍ക്കല്‍, ലുംഗി എന്‍ഗിഡി, കാഗിസോ റഗബാദ എന്നിവര്‍ക്കെല്ലാം വിശ്രമം നല്‍കിയിരിക്കുകയാണ്. യുവതാരങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ആതിഥേയര്‍ പരമ്ബരയില്‍ പരീക്ഷിക്കുന്നത്.
ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍: വിരാട് കോലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, സുരേഷ് റെയ്ന, മനീഷ് പാണ്ഡെ, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനാട്കട്ട്, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍.
ദക്ഷിണാഫ്രിക്കന്‍ ഇലവന്‍: ഡുമിനി (ക്യാപ്റ്റന്‍), സ്മട്ട്സ്, ഹെന്‍ഡ്രിക്സ്, മില്ലര്‍, ക്ലാസെന്‍, ബെര്‍ഹര്‍ദിന്‍, മോറിസ്, ഫെലുക്വായോ, പാറ്റേഴ്സണ്‍, ഡാല, ഷംസി
Comments