മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൌളര്‍ വെങ്കിടേഷ് പ്രസാദ് ദേശീയ ജൂനിയര്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ സ്ഥാനം രാജിവച്ചു. ബിസിസിഐയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിയിലേക്ക് എത്തിച്ചത് എന്നാണു സൂചന. 30മാസത്തിലേറെയായി തുടരുന്ന സെലക്ടര്‍ പദവിയാണ് പ്രസാദ് ഒഴിഞ്ഞത്.
സ്വകാര്യ ആവശ്യങ്ങള്‍ക്കായി മാറിനില്‍ക്കേണ്ടതുണ്ടെന്നു കാട്ടിയാണ് പ്രസാദ് അറിയിക്കുന്നത്. ഇതേക്കുറിച്ച് ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല. അതേസമയം, രാജിയുടെ കാരണമെന്താണെന്ന് കൃത്യമായി അറിയില്ലെന്നും ഐപിഎല്‍ അടുത്തുവരുന്നതിനാല്‍ ഏതെങ്കിലും ടീമിനൊപ്പം ചേരാനായിരിക്കും അദ്ദേഹം രാജി വയ്ക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.
.2016ല്‍ ദേശീയ സീനിയര്‍ ടീം സെലക്ടര്‍ സ്ഥാനം പ്രസാദ് രാജിവച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ അദ്ദേഹത്തെ ജൂനിയര്‍ ടീമിന്‍റെ മുഖ്യ സെലക്ടറായി ബിസിസിഐ നിയമിക്കുകയായിരുന്നു. അണ്ടര്‍-19 ലോകകപ്പിലെ ഇന്ത്യന്‍ വിജയത്തിനു പിന്നാലെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്. അണ്ടര്‍-19 ലോകകപ്പ് ജയിച്ച ടീമിന്‍റെ സെലക്ടര്‍മാര്‍ക്ക് ബിസിസിഐ പാരിതോഷികം ഒന്നും നല്‍കിയിരുന്നില്ല. ഇതാണ് രാജിക്കു കാരണമായതെന്നും ആരോപണമുണ്ട്.
Comments