ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമംഗം മുഹമ്മദ് ഷമിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഫ്ഐആര്‍. ഭാര്യയുടെ പരാതിയനുസരിച്ചാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്. ഷാമിയ്ക്കും നാലു കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് കൊല്‍ക്കത്ത ജാദവ്പൂര്‍ പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഭര്‍ത്താവില്‍ നിന്നോ അയാളുടെ ബന്ധുക്കളില്‍ നിന്നോ ഉണ്ടാവുന്ന ക്രൂരതകള്‍ കൈകാര്യം ചെയ്യുന്ന, ഐപിസി 498 എ എന്ന വകുപ്പടക്കം ഉള്‍പ്പെടുത്തിയാണ് ഷമിയ്ക്കെതിരെ എഫ്ഐആര്‍ തയ്യാറാവുന്നത്.
വധ ശ്രമം- ഐപിസി സെക്ഷന്‍ 307, ഐപിസി 323, ഐപിസി 376- ബലാത്സംഗ ശ്രമം, ഐപിസി 506, 328, 34 തുടങ്ങിയ വകുപ്പുകളും ഷമിയ്ക്ക് എതിരെ ചുമതപ്പെട്ടിട്ടുണ്ട്.
മുഹമ്മദ് ഷമിക്ക് ഒട്ടേറെ 'അവിഹിത' ബന്ധങ്ങളുണ്ടെനും തന്നെ ശാരീരികമായും മാനസികമായും അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് എന്നുമാരോപിച്ച് ഭാര്യ ഹസിന് ജഹാന് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഷമി ആരോപണങ്ങളെല്ലാം നിഷേധിച്ച് ഷമി രംഗത്തെത്തുകയും ചെയ്തിരുന്നു.
Comments