അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ചരിത്ര ടെസ്റ്റില്‍ ഇന്ത്യയുടെ സ്ഥിരം നായകന് വിരാട് കോലി കളിക്കില്ലെന്ന് ഉറപ്പായിരുന്നു. കൗണ്ടി ക്ലബായ സറെയ്ക്കായി കളിക്കാന്‍ കോലി ഇംഗ്ലണ്ടിലേക്ക് പോകുന്നതാണ് ഇതിന് കാരണം. നായകസ്ഥാനത്തേക്ക് അജിങ്ക്യ രഹാനെയുടെ പേര് പരിഗണിക്കുന്നതിനിടയില്‍ കോലിക്ക് പകരക്കാരനായി മുംബൈയുടെ യുവതാരം ശ്രേയാസ് അയ്യര്‍ ടീമിലെത്തുമെന്നാണ് സൂചനകള്‍.
കോലി ഇല്ലാത്ത സാഹചര്യത്തില്‍ ശ്രേയാസിനെ പകരക്കാരനായി പരിഗണിക്കുമെന്ന് സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ പ്രസാദാണ് സൂചന നല്‍കിയത്. അതോടൊപ്പം രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേലിനേയും, ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി വിജയശങ്കറിനെയും ടീമിലെടുക്കാനാണ് നിലവില്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന് രീതി വഴിതെളിയിക്കുന്നത്.
ശ്രേയാസ് അയ്യര്‍ 2017ല്‍ ഓസീസീനെതിരെ ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ കോലിക്ക് പകരക്കാരനായി ടീമിലെത്തിയിരുന്നു. അതേസമയം അയര്‍ലന്റിനെതിരായ ടി20 പരമ്ബരയില്‍ രോഹിത് ശര്‍മ്മയാകും ഇന്ത്യയെ നയിക്കുക. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലി ടീമിനൊപ്പം ചേരും. ജൂണ്‍ 14നാണ് ഇന്ത്യയ്ക്കെതിരെ അഫ്ഗാന്റെ ചരിത്ര ടെസ്റ്റ് അരങ്ങേറ്റം.
Comments