െഎ.പി.എല്ലിെന്റ 2009 എഡിഷനില്‍ ഫെമ (ഫോറിന്‍ എക്സ്ചേഞ്ച് ആക്ട്) നിയമം തെറ്റിച്ചുവെന്ന് കാണിച്ച് ബി.സി.സി.െഎ, മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍, മുന്‍ െഎ.പി.എല്‍ കമീഷണര്‍ ലളിത് മോദി എന്നിവര്‍ ഉള്‍െപ്പടെയുള്ളവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 121 കോടി രൂപ പിഴ ചുമത്തി.
ബി.സി.സി.െഎ (82.66 കോടി), എന്‍. ശ്രീനിവാസന്‍ (11.53 കോടി), ലളിത് മോദി (9.72 കോടി), മുന്‍ ബി.സി.സി.െഎ ട്രഷറര്‍ എം.പി പാണ്ഡോവ് (9.72 കോടി), എസ്.ബി.ടി (7 കോടി) എന്നിവര്‍ക്കാണ് എന്ഫോഴ്സ്മെന്റിെന്റ പ്രത്യേക ഡയറക്ടര്‍ പിഴ ചുമത്തിയത്. 2009ലെ െഎ.പി.എല്‍ ദക്ഷിണാഫ്രിക്കയില്‍ സംഘടിപ്പിച്ചതിെന്റ ഭാഗമായി 243 കോടി രൂപ രാജ്യത്തിന് പുറത്തേക്ക് കൈമാറ്റം ചെയ്തത് സംബന്ധിച്ചാണ് നടപടി.
Comments