ഇസ്രായേലിനെതിരായ സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസ്സി കളിച്ചാല്‍ അര്‍ജന്റീനയുടെ പത്താം നമ്ബര്‍ ജഴ്‌സികളും മെസ്സിയുടെ ചിത്രങ്ങളും കത്തിക്കണമെന്ന് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചീഫ് ജിബ്‌രീല്‍ റജൗബ്. മെസ്സി ആരാധകരോടാണ് ജിബ്‌രീലിന്റെ അഭ്യര്‍ത്ഥന. ശനിയാഴ്ച്ച ജറൂസലേമിലെ ടെഡി കൊല്ലേക് സ്റ്റേഡിയത്തിലാണ് ഇസ്രായേലും അര്‍ജന്റീനയും തമ്മിലുള്ള സൗഹൃദ മത്സരം.
ഇസ്രായേല്‍ സൗഹൃദം എന്താണെന്ന് അറിയാത്ത രാജ്യമാണെന്നും അതുകൊണ്ട് ഇസ്രായേലിനെതിരെ കളത്തിലറിങ്ങരുതെന്നും പലസ്തീന്‍ ആരാധര്‍ നേരത്തെ മെസ്സിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കാംപെയ്‌നും നടന്നു. 'നതിങ് ഫ്രണ്ട്‌ലി' എന്ന ഹാഷ്ടാഗിലായിരുന്നു ഈ കാംപെയ്ന്‍.
ഇസ്രായേല്‍ ഈ മത്സരത്തെ രാഷ്ട്രീയമായ നേട്ടത്തിനുപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ജിബ്‌രീല്‍ റജൗബ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ ക്ലോഡിയോ ടാപ്പിയക്ക് കത്തയക്കുകയും ഫിഫയേയും അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റിയേയും സമീപിക്കുകയും ചെയ്തിരുന്നു. ഇസ്രായേലിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
Comments