ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹുറുണ്‍ തയ്യാറാക്കിയ 2013 ലെ ഇന്ത്യയിലെ പത്തു പണക്കാരുടെ സര്‍വെ ലിസ്റ്റില്‍ ആണ് പുതുതായി സണ്ണി വര്‍ക്കിയുടെ പേര് വെളിപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് ലിമിറ്റഡിന്റെ മുകേഷ് അംബാനിയാണ് തന്നെയാണ് ഇപ്പോഴും ലിസ്റ്റില്‍ ഒന്നാമത്. 1890 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ സ്വത്ത്. മുകേഷ് അംബാനിയുടെ ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടു ശതമാനം വളര്‍ന്നു. 3000 യു.എസ് ഡോളര്‍ ആസ്തിയുള്ളവരെയാണ് പണക്കാരായി കണക്കാക്കിയത്. ഇന്ത്യയിലാകെ 141 പേരാണ് സര്‍വെ ലിസ്റ്റിലുള്ളത് .സമ്പന്നന്മാരായ പത്ത് മലയാളികളില്‍ എം.എ.യൂസഫലി, രവി പിള്ള, സണ്ണി വര്‍ക്കി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയെടുത്തു. 190 കോടി ഡോളര്‍ ആസ്തിയുള്ള യൂസഫലി 29-മതും 160 കോടി ഡോളര്‍ സ്വത്തുള്ള രവിപിള്ള 36-മതുമാണ്.
140 കോടി ഡോളര്‍ സ്വത്തുള്ള ജെംസ് എഡ്യക്കേഷന്റെ സണ്ണി വര്‍ക്കി 43-ാമതുണ്ട്. ഇന്ത്യയിലെ സമ്പന്നന്മാരുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനം പിടിച്ചു പറ്റിയ സണ്ണി വര്‍ക്കി മലയോര കര്‍ഷകര്‍ പാര്‍ക്കുന്ന റാന്നിയുടെ അഭിമാനം ആണെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡണ്ട് എബി തോമസ് അഭിപ്രായപ്പെട്ടു. നാട്ടിലുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന സണ്ണി വര്‍ക്കി റാന്നി കാച്ചാണത്തു കുടുംബാംഗമാണ്. ദുബൈയില്‍ സ്കൂളുകള്‍ നടത്താനുള്ള അവകാശം ദുബൈ ഷൈക്കില്‍ നിന്നും നേടിയെടുത്ത ആദ്യ വിദേശി എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.
Comments