ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെയും പങ്കാളികളെയും കൂടെക്കൂട്ടാന്‍ തീരുമാനമായി. ബിസിസിഐക്ക് ക്യാപ്റ്റന്‍ വിരാട് കോഹ്ലി നല്കിയ അഭ്യര്‍ഥനയിലാണ് തീരുമാനം. ഇതു സംബന്ധിച്ച തീരുമാനം കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) കൈക്കൊണ്ടു. എന്നാല്‍, പരന്പരയുടെ തുടക്കം മുതല്‍ ഭാര്യമാരെയോ പങ്കാളികളേയോ കൂടെക്കൂട്ടാന്‍ സാധിക്കില്ല. പരന്പര തുടങ്ങി പത്താം ദിവസം മുതല്‍ അവസാനംവരെ ഇനിമുതല്‍ സാധിക്കും. ഭാര്യമാരെയും പങ്കാളികളെയും പരന്പരയില്‍ കൂടെക്കൂട്ടാന്‍ ബിസിസിഐ അനുവദിച്ചിരുന്നില്ല. എന്നാല്‍, പിന്നീട് അതില്‍ ചെറിയ മാറ്റമുണ്ടായി. കളിക്കാര്‍ക്കും കോച്ചിനും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും അവരുടെ ഭാര്യമാരെയും പങ്കാളികളെയും രണ്ട് ആഴ്ച കൂടെക്കൂട്ടാമെന്നാക്കി.
ഇതിനാണ് ഇപ്പോള്‍ മാറ്റംവന്നിരിക്കുന്നത്. ഭാര്യമാരും പങ്കാളികളും കളിക്കാര്‍ക്കൊപ്പം പരന്പരയുടെ അവസാനംവരെ തുടരുന്നതില്‍ അപാകതയില്ലെന്ന് സിഒഎ അറിയിച്ചു. കളിക്കാര്‍ക്ക് കൂടുതല്‍ മനക്കരുത്ത് ഇതിലൂടെ ലഭിക്കുമെന്നും സിഒഎ നിരീക്ഷിച്ചു.
2015ല്‍ ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) സമാനമായ തീരുമാനമെടുത്തത് വന്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ആന്ന് ആഷസ് പരന്പരയില്‍ ഓസ്ട്രേലിയ പരാജയപ്പെട്ടു.
Comments