ഡേവിസ് കപ്പ് ടെന്നീസിന്റെ ലോക ഗ്രൂപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇറ്റലിയോട് തോറ്റ് പുറത്തായി. ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണ-ദിവിജ് ഷരണ്‍ സഖ്യം 4-6, 6-3, 6-4ന് ജയിച്ച് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ റിവേഴ്സ് സിംഗിള്‍സില്‍ ഇറ്റലിയുടെ ആന്ദ്രേ സിപ്പി 6-1, 6-4ന് പ്രജ്നേഷ് ഗുന്നേശ്വരനെ തോല്പിച്ചു. ആദ്യ ദിവസം രണ്ട് സിംഗിള്‍സ് മത്സരങ്ങള്‍ ജയിച്ച് ഇറ്റലി മുന്നിലായിരുന്നു.
Comments