വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവയില്‍ ഇത്തവണ പുതുവര്‍ഷം ആഘോഷിക്കാനെത്തുനന്നവരുടെ എണ്ണം 3 ലക്ഷം കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനായുള്ള കൌണ്ട്ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു. ഗോവയിലെ സകല ബീച്ചുകളും പുതുവര്‍ഷ ആഘോഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ് ദിനം മുതലാണ് ഇവിടെ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങുക. പുതുവര്‍ഷദിത്തോടടുക്കുന്നതുസരിച്ച് ആളുകളുടെ എണ്ണം കൂടിവരികയാണ് പതിവ്.
പുതുവര്‍ഷരാത്രിയില്‍ ഗോവയിലെ എല്ലാ ബീച്ചുകളിലും പ്രത്യേക പരിപാടികള്‍ ഉണ്ടാകും . ഇതിനു പുറമെ ക്രിസ്തുമത വിശ്വാസികള്‍ക്കായി പ്രത്യേക കുര്‍ബാനയും ബീച്ചുകളില്‍ ഉണ്ടാകും.
ഗോവയില്‍നിന്നു തന്നെയുള്ള 15 ലക്ഷം വിനോദസഞ്ചാരികള്‍ക്കു പുറമെ വിദേശങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ മാത്രം 3 ലക്ഷം കടക്കും. ഗോവയിലെ ടൂറിസം മന്ത്രിയായ ദിലീപ് പരുലേക്കര്‍ പറയുന്നത് ഈ സീസണില്‍ കഴിഞ്ഞ വര്‍ഷം 38 ലക്ഷം ടൂറിസ്റുകള്‍ ആയിരുന്നത് ഈ വര്‍ഷം 42 ലക്ഷം ആയിട്ടുണ്ട് എന്നാണ്. ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് പുതുവര്‍ഷ ദിനത്തില്‍ നടത്തുന്ന പല പരിപാടികളും സ്വദേശികളെയും വിദേശികളെയും ഒരു പോലെ സ്വാധീനിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഡാന്‍സ് ഷോകള്‍, പാട്ടുകള്‍ എന്നിങ്ങ വ്യത്യസ്തമായ പല രീതികളും ഗോവന്‍ സര്‍ക്കാര്‍ പുതുവര്‍ഷത്തോടുബന്ധിച്ച് പരീക്ഷിക്കാറുണ്ട്.
Comments