ഇന്ത്യയില്‍ തൊഴിവില്ലാത്തവരേക്കാള്‍ ദാരിദ്യ്രം അനുഭവിക്കുന്നത് തൊഴിലുള്ളവരാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ നല്ലൊരു ശതമാനം ദരിദ്രരും വിദ്യാഭ്യാസവും ജോലിയും ഉള്ളവരാണ്.2014 ലെ ഇന്ത്യന്‍ ലേബര്‍ ആന്‍ഡ് എംപ്ളോയ്മെന്റ് റിപ്പോര്‍ട്ടിലെ കണക്കു പ്രകാരമാണിത്. ഇന്ത്യയിലെ ജങ്ങളില്‍ ജോലിക്കാരില്‍ പകുതിയിലധികവും ദാരിദ്യ്ര രേഖക്കു താഴെയാണ്. ഗ്രാമങ്ങളിലെ ജോലിക്കാരുടെ ദാരിദ്യ്ര രേഖ കണക്കാക്കുമ്പോള്‍ ഒരു ദിവസത്തെ ചിലവ് 27.20 രൂപയാണെങ്കില്‍ ഗരങ്ങളിലിത് 33.33 രൂപയാണ്.
ഡിപ്ളോമക്കാരില് 10 ശതമാനവും പോസ്റ് ഗ്രാജുവേഷനാണ്. അതുപോലെ മറ്റെന്തെങ്കിലും ഉയര്‍ന്ന യോഗ്യതയോ ഉള്ളവരില്‍ 8 ശതമാനവുമാണ് ദാരിദ്യ നിരക്ക്. എന്നാല്‍ നിരക്ഷരരിലെ ദാരിദ്യ്രമെന്നത് 0.7 ശതമാമാണ്. 1993 മുതല്‍ 2013 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇതു പ്രകാരം ഈ കാലയളവില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചുവെങ്കിലും ദാരിദ്യ്രം കൂടുകയാണ് ചെയ്തിരിക്കുന്നത്. തൊഴിലില്ലാത്തവരുടെ ഇടയിലെ ദാരിദ്യ്രത്തിന്റെ കണക്ക് 32 ശതമാത്തില്‍ നിന്നും 21 ശതമാനമായി കുറഞ്ഞെങ്കിലും ജോലിക്കാരുടെ ഇടയില്‍ ഇത് 25 ശതമാനമായി നിലില്‍ക്കുകയാണ്. എന്നാല്‍ തൊഴിലില്ലാത്തവര്ക്കിടയില് ദാരിദ്യ്രം നന്നായി കുറയുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് സാമ്പത്തിക വികസനവും പെട്ടെന്നുള്ള വളര്‍ച്ചയുമൊക്കെ ഉണ്ടായെങ്കിലും തൊഴില്‍ നിരക്കില്‍ ചെറിയൊരു ശതമാനം മാത്രമേ വര്‍ദ്ധവ് ഉണ്ടായിട്ടുള്ളൂവെന്നതാണ് മറ്റൊരു അത്ഭുതം.
Comments